Hivision Channel

2 മണിക്കൂര്‍ മുന്‍പ് മാത്രമാണ് പണിമുടക്കിന്റെ വിവരം അറിഞ്ഞതെന്ന് എയര്‍ ഇന്ത്യ

ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് അറിഞ്ഞതെന്ന് എയര്‍ ഇന്ത്യ. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി 12 സര്‍വ്വീസുകളാണ് മുടങ്ങിയത്. വിമാനങ്ങള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിക്കാതിരുന്നതിനാല്‍ സാധാരണ രീതിയില്‍ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകള്‍ രൂക്ഷമായി പ്രതിഷേധിച്ചതോടെ വിമാനത്താവളത്തില്‍ സംഘര്‍ഷ സമാന സാഹചര്യമാണുണ്ടായത്. കൊച്ചി നെടുമ്പാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാല് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.

കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, മസ്‌കറ്റ്, ഷാര്‍ജ വിമാനങ്ങളും കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. പണിമുടക്ക് ആഭ്യന്തര സര്‍വ്വീസുകളേയും ബാധിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിന്റെ പ്രതിഷേധം എയര്‍ ഇന്ത്യയുടെ സമൂഹമാധ്യമ പേജുകളില്‍് യാത്രക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി, നൂറുകണക്കിന് യാത്രക്കാരാണ് സമരത്തിന് പിന്നാലെ കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും അവസരമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *