Hivision Channel

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് സിബിഐ; പ്രതികള്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയെന്ന് കുറ്റപത്രം

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് സിബിഐ. തൂങ്ങിമരിച്ചു എന്നതില്‍ സിബിഐ വിദഗ്ധ അഭിപ്രായം തേടി. സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ എയിംസിലേക്ക് അയച്ചു.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നു. സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദനത്തിന് ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിദ്ധാര്‍ത്ഥനെ പ്രതികള്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം നഗ്‌നനാക്കി മര്‍ദിച്ചു .സിദ്ധാര്‍ത്ഥന് അടിയന്തര വൈദ്യ സഹായം നല്‍കിയില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *