തളിപ്പറമ്പില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് പൂക്കോത്ത് തെരുവിലെ 14 വയസുകാരനെ റെയില്‍വേ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതാകുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.