വായനൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് ആറു പേർക്ക് പരിക്കേറ്റു. വായന്നൂർ പാറമ്മേൽ നഗറിലെ ജിഷ്ണ, പി കെ രാജൻ പുത്തൻവീട്ടിൽ രമേശൻ, കെ ജിനേഷ്, കോമത്ത് ജയേഷ്, ദേവി കൃപയിൽ രാജൻ എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കടിയേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമകാരിയായ കുറുക്കനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.