സ്‌കൂളധ്യാപകര്‍ക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള സംവിധാനം വരുന്നു.സര്‍വീസ് അനുസരിച്ചായിരിക്കില്ല സ്ഥാനക്കയറ്റമെന്ന് വ്യക്തമായിട്ടുണ്ട്.യോഗ്യതനിശ്ചയിക്കാന്‍ പരീക്ഷയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളാണ് പരിഗണനയില്‍.ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടികള്‍.
മൂന്നുതലങ്ങളിലാണ് ഇനിമുതല്‍ സ്‌കൂളധ്യാപകരുണ്ടാവുക. പ്രൊഫിഷ്യന്റ് ടീച്ചര്‍ എന്നതായിരിക്കും നിയമനത്തിന്റെ ആദ്യപടി.അഡ്വാന്‍സ്ഡ്, എക്‌സ്പേര്‍ട്ട് എന്നിവയാണ് അടുത്ത രണ്ടുഘട്ടങ്ങള്‍. ഇവിടേക്കുള്ള നിയമനം സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും.ഇത്തരം സ്‌കോറുകള്‍ക്ക് പരീക്ഷ, അഭിമുഖം തുടങ്ങിയവ ഏര്‍പ്പെടുത്തും.
എത്രവര്‍ഷം കഴിയുമ്പോഴാണ് ഓരോഘട്ടത്തിലേക്കും അപേക്ഷിക്കാന്‍ യോഗ്യതയെന്നത് തീരുമാനമായിട്ടില്ല.കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള 75 സ്‌കൂളുകളില്‍ മാതൃകാപദ്ധതിയായി ഇത് നടപ്പാക്കിയിട്ടുമുണ്ട്.അധ്യാപകരെ ആര്‍ജിതകഴിവുകളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയെന്നതാണ് പ്രധാനലക്ഷ്യം.നിയമിക്കപ്പെടുന്ന അതേതസ്തികയില്‍ വിരമിക്കുന്നസ്ഥിതിയും ഇതോടെ അവസാനിക്കും.നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേഡ് ഫോര്‍ ടീച്ചേഴ്സ് എന്ന പദ്ധതിയുടെ നടപടികള്‍ 2021 മുതല്‍ തുടങ്ങിയതാണ്.