നാവില്‍ അറിവിന്റെ ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് പിച്ച വച്ചു.ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകളാണ് ഹരിശ്രീ കുറിച്ചത്.
ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ ചൂണ്ടുവിരല്‍കൊണ്ട് ആദ്യക്ഷരം. പിന്നെ പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം. വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് ആദ്യക്ഷരമെഴുതുന്നത്.സരസ്വതീ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ അക്ഷരം കുറിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.