കോളയാട്:കോളയാട് ഗ്രാമപഞ്ചായത്തിലെ തെറ്റുമ്മലില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായി.ആളപായമോ അനിഷ്ട സംഭവമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. ഇതേ തുടര്‍ന്ന് കണ്ണവം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക പരത്തി. വനമേഖലയില്‍ നേരിയ തോതില്‍ നിലവില്‍ മഴയുള്ളതായാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.