എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന
സെക്രട്ടറി എം.വി ഗോവിന്ദന്‍.സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറും പരിശോധിക്കട്ടെ. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാവുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.