പേരാവൂര്‍:പേരാവൂര്‍ മഹല്ല് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗവും ഭാരവാഹി തെരഞ്ഞടുപ്പും,പേരാവൂര്‍ മുനീറുല്‍ ഇസ്ലാ സഭ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗവും ഭാരവാഹി തെരഞ്ഞടുപ്പും നടന്നു.പേരാവൂര്‍ ജുമാ മസ്ജിദ് ഖതീബ് മൂസ്സ മൗലവി ഉദ്ഘാടനം ചെയ്തു.യു.വി റഹിം അധ്യക്ഷത വഹിച്ചു.അരിപ്പയില്‍ മജീദ്,കെ.പി അബ്ദുല്‍ റഷീദ്,പി.ഉസ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി
യു.വി റഹിമിനെ പ്രസിഡണ്ടായും,അരിപ്പയില്‍ മജീദിനെ വര്‍ക്കിങ്ങ് പ്രസിഡണ്ടായും,കെ പി റഷീദിനെ ജനറല്‍ സിക്രട്ടറിയായും,സി. നാസര്‍ ഖജാഞ്ചിയായും തിരഞ്ഞെടുത്തു.