കൊട്ടിയൂര്‍:കുടുംബരോഗ്യകേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ ദേശീയ ക്ഷയരോഗനിവാരണ പദ്ധതിയുടെ ഭാഗമായി നെല്ലിയോടി നഗറില്‍ ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസും കഫ പരിശോധനയും നടത്തി. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോയ് എം.ടി. ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് ജേക്കബ്,ആനന്ദ് എസ്, ശ്രുതി സജി,രേഷ്മ തുടങ്ങിവര്‍ സംസാരിച്ചു.