കണ്ണൂര്‍:യംങ് മൈന്‍ഡ്‌സ് ക്ലബ് കണ്ണൂര്‍ മെയിന്‍ കേരള സ്റ്റേറ്റ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് ആയി സഹകരിച്ച് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആന്റി ഡ്രഗ് ബോധവല്‍കരണ ക്ലാസ് നടത്തി.
കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുക, കുട്ടികളെ ലഹരിയുടെ ഭീകരതയെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് യംങ്ങ് മൈന്‍സ് ഇന്റ്റര്‍ നാഷണല്‍ കണ്ണൂര്‍ മെയില്‍ ക്ലബ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.ക്ലബ് പ്രസിഡന്റ് രാജേഷ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രജിത് അധ്യക്ഷത വഹിച്ചു.എക്‌സൈസ് സബ് ഇന്‍സ്പെക്ടര്‍ വി വി ഷാജി കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ് എടുത്തു. . പ്രസീത,ക്ലബ് മെമ്പര്‍മാര്‍ ആയ ദില്‍ജിത്,അരുണ്‍ കുമാര്‍, രതീഷ് ഗോപാല്‍,വൈസ് പ്രസിഡന്റ് സിദ്ദിക്ക് എന്നിവര്‍ സംസാരിച്ചു.