Hivision Channel

റബറിന് 250 രൂപ ഇന്‍സെന്റീവ് പ്രഖ്യാപിക്കണമെന്ന് എകെസിസി കുന്നോത്ത് ഫൊറോന കമ്മിറ്റി

ഇരിട്ടി: വര്‍ദ്ധിച്ച ടാപ്പിംഗ് കൂലിയും,മറ്റനുബന്ധച്ചെലവുകളും,പ്രതികൂല കാലാവസ്ഥയും,വന്യമൃഗശല്യവും റബര്‍ കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ റബറിന് 250 രൂപ ഇന്‍സെന്റീവ് പ്രഖ്യാപിക്കണമെന്ന് എകെസിസി കുന്നോത്ത് ഫൊറോന കമ്മിറ്റി ആവശ്യപ്പട്ടു.ടാപ്പിംഗ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി റബര്‍ കര്‍ഷകരെയും മലയോര മേഖലയേയും
സാമ്പത്തികപ്രയാസങ്ങളില്‍ നിന്നു കരകയറ്റണമെന്നും യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.കുന്നോത്ത് സെന്റ് തോമസ് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗം എകെസിസി ഗ്ലോബല്‍ സമിതിയംഗം ബെന്നി പുതിയാമ്പുറം ഉദ്ഘാടനം ചെയ്തു.ഫൊറോനാ പ്രസിഡന്റ് മാത്യു വള്ളോംകോട്ട് അധ്യക്ഷത വഹിച്ചു.അല്‍ഫോന്‍സ് കളപ്പുര,ഷിബു കുന്നപ്പള്ളി , ഷാജൂ ഇടശ്ശേരി,എന്‍.വി.ജോസഫ് നെല്ലിക്കുന്നേല്‍,മാത്യു ജോസഫ്, ജോണ്‍സണ്‍ അണിയറ,ജെയിംസ് കൊച്ചുമുറി,സെബാസ്റ്റ്യന്‍ കക്കാട്ടില്‍,ബിനോയ് ചെരുവില്‍ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *