Hivision Channel

പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ആഗ്രയില്‍ വച്ച് നടത്തിയ അക്കാദമിക് മത്സരത്തില്‍ ഡോ.മരിയക്ക് രണ്ടാം സ്ഥാനം

ഇരിട്ടി:ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കണ്‍സര്‍വേറ്റീവ് ഡെന്റിസ്റ്ററി ആന്‍ഡ് എന്‌ഡോഡോണ്ടിക്‌സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഏപ്രില്‍ 4, 5, 6 തീയതികളില്‍ ആഗ്രയില്‍ വച്ച് നടത്തിയ അക്കാദമിക് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ടാണ് ഡോക്ടര്‍ മരിയ തന്റെ മികവ് തെളിയിച്ചത്

ഇരിട്ടി എടൂര്‍ സ്വദേശിനിയായ ഡോക്ടര്‍ മരിയ കൂര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിനെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്

ബിഡിഎസ് വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്

തന്റെ റിസര്‍ച്ച് പേപ്പര്‍ ‘ACTA SCIENTIFIC DENTAL SCIENCES’ എന്ന ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ പബ്ലിക്കേഷനിലൂടെ പ്രസിദ്ധീകരിച്ച് കൊണ്ട് തന്റെ റിസര്‍ച്ച് പാടവം വ്യക്തമാക്കിയ ഡോക്ടര്‍ മരിയ, രാജീവ് ഗാന്ധി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി 2023 നടത്തിയ ബിഡിഎസ് പരീക്ഷയില്‍ വിവിധ സബ്‌ജെക്ട്കളില്‍ റാങ്ക് കരസ്ഥമാക്കികൊണ്ട് തന്റെ പഠന മികവും തെളിയിച്ചിട്ടുണ്ട്

‘An Artistic Journey To Bethlehem ‘ എന്ന പേരില്‍ പുറത്തിറക്കിയ പെയിന്റിംഗ് സമാഹാരത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പ്രശസ്ത ചിത്രകാരി കൂടിയായഡോക്ടര്‍ മരിയ NBPGR കസ്റ്റോഡിയനായ ജോസ് മണലേലിന്റെയും അല്‍ഫോന്‍സയുടെയും മകളാണ്

Leave a Comment

Your email address will not be published. Required fields are marked *