
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പുക. ആറാമത്തെ നിലയിലെ ഒടി ബ്ലോക്കില്‍നിന്നാണ് പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തി പുക ശമിപ്പിച്ചതായാണ് വിവരം.
പുകയുണ്ടാകാന്‍ എന്താണ് കാരണം എന്നത് വ്യക്തമല്ല. ഇവിടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെയാണ് പുക ഉയര്‍ന്നത്.














