Hivision Channel

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച; പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളേജിന് അടുത്ത വര്‍ഷം മുതല്‍ അഫിലിയേഷന്‍ നല്‍കില്ല

കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ധാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനം. അടുത്ത വര്‍ഷം മുതല്‍ കോളേജിന് അഫിലിയേഷന്‍ നല്‍കില്ല. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ബന്ധപ്പെട്ടാണ് നടപടി. ഇന്ന് നടന്ന സിന്‍ഡിക്കറ്റ് യോഗത്തിലായിരുന്നു തീരുമാനം. കോളേജിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം. ചോദ്യം ചോര്‍ത്തി നല്‍കിയ പ്രിന്‍സിപ്പലിനെ പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കി. 5 വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്താനും യോഗത്തില്‍ തീരുമാനമായി.

Leave a Comment

Your email address will not be published. Required fields are marked *