Hivision Channel

എടൂര്‍ സ്വദേശിനി നിവേദിതാ തോമസ് തെലങ്കാനയുടെ മികച്ച നടി

ഇരിട്ടി:എടൂര്‍ സ്വദേശിനി നിവേദിതാ തോമസിനെ തെലങ്കാനയുടെ മികച്ച നടിയായി തിരഞ്ഞെടുത്തു. ഇരിട്ടി എടൂര്‍ സ്വദേശിനി ഇല്ലി തോമസിന്റെയും ദുബായില്‍ എഞ്ചിനീയറായ ഷാജു തോമസിന്റെയും മകളായ നിവേദിതാ തോമസ് ജനിച്ചതും വളര്‍ന്നതും ചെന്നെയിലാണ്. നന്ദകിഷോര്‍ സംവിധാനം ചെയ്ത ” 35 ചിന്നകഥ കാതു ‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവേദിതയെത്തേടി പുരസ്‌കാരം എത്തിയത്. ഈ ചിത്രത്തിലെ കഥാപാത്രമായ രണ്ട് കുട്ടികളുടെ അമ്മയായ സരസ്വതിയായി അഭിനയിക്കുന്നതിനായി നിവേദിത തന്റെ ശരീര ഭാരം കൂട്ടിയത് വലിയ ചര്‍ച്ചയായിരുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ വെറുതെയൊരു ഭാര്യയിലെ ബാലതാരമായി അരങ്ങേറ്റം നടത്തിയ നിവേദിതക്ക് മികച്ച ബാലതാരത്തിനുള്ള കേരളാ സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. ഇതുകൂടാതെ നിരവധി മലയാളം, തമിഴ് , തെലുങ്ക് സിനിമകളിലും നിവേദിത അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമേ ആര്‍ക്കിടെക്റ്റ് കൂടിയാണ് നിവേദിതാ തോമസ്. നിഖില്‍ തോമസ് ആണ് സഹോദരന്‍.

Leave a Comment

Your email address will not be published. Required fields are marked *