
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് എം വി ഗോവിന്ദന്‍ പറഞ്ഞു.














