Hivision Channel

രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തില്‍ 1679 കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 192 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്. 74 വയസ്സുള്ള സ്ത്രീയും 79 വയസ്സുള്ള പുരുഷനും ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയിലും പഞ്ചാബിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധന ഉണ്ടായത് കേരളത്തിലും ഗുജറാത്തിലുമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

ഗുജറാത്തില്‍ 615 സജീവ കേസുകളും പശ്ചിമ ബംഗാളില്‍ 596 കേസുകളും ഡല്‍ഹിയില്‍ 562 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച നാലുപേരും പ്രായം ചെന്നവരാണെന്നും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് ബാധയില്‍ നിന്നും ഇതുവരെ 4724 പേരാണ് രോഗമുക്തരായത്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 55 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ീേശിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *