
കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ സ്റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി വിവിധ ഘട്ടങ്ങളിലായി സംസ്ഥാന തലത്തില്‍ നടത്തിയ ചെസ്സ് ആര്‍ബിട്രേഷന്‍ കോഴ്‌സില്‍ പങ്കെടുത്ത് സംസ്ഥാനതല ആര്‍ബിട്ടര്‍ യോഗ്യത നേടിയ ടോണി സെബാസ്റ്റ്യനും,യു വി സെബാസ്റ്റ്യനും തൃശ്ശൂരില്‍ വച്ച് നടന്ന കേരള സംസ്ഥാന സീനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഉന്നത വിദ്യാഭ്യാസ,സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
യു വി സെബാസ്‌റ്യന്‍ എസ് സി ടി സി കണ്ണൂര്‍ ജില്ല ചെസ്സ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ആണ്. ടോണി സെബാസ്‌റ്യന്‍ സെന്റ് മൈക്കിള്‍സ് കണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി മാത്തമാറ്റിക്‌സ് അധ്യാപകനാണ്.















