Hivision Channel

ആലപ്പുഴയില്‍ മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയില്‍ മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് (31)മരിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ നീന്തി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഫയര്‍ ഫോഴ്‌സ് എത്തിയാണ് ലിജോയിയെ പുറത്തെടുത്തത്. പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം ഉണ്ടായത്. ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവര്‍ ആണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *