
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി തീര്‍ക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. പുനരധിവാസത്തില്‍ കാലതാമസം വന്നിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി തീര്‍ക്കും. കാലതാമസം വന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. ഇനി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
അര്‍ഹതയുള്ള മുഴുവന്‍ പേരെയും പട്ടികയില്‍ ചേര്‍ക്കും. ഇനി വരാനുള്ളത് അന്തിമ ലിസ്റ്റായതുകൊണ്ട് വിശദമായ പരിശോധന ഉണ്ടാകും. പടവെട്ടിക്കുന്നിലെ ആളുകളുടെ ആശങ്ക സര്‍ക്കാരിന് മുന്‍പിലുണ്ട്, അത് പരിഗണിക്കും. ഈ വര്‍ഷത്തെ മഴയ്ക്ക് മുന്‍പ് കൃത്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ദുരന്തബാധിതര്‍ നല്‍കുന്ന റിപ്പോര്‍ട്ട് കാര്‍ഡാണ് തനിക്കുള്ള അംഗീകാരം
അതേസമയം, കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടായിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങള്‍ ഇപ്പോഴും നിറവേറ്റാനായിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാ വീടുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.














