
ജയില്‍ ചാടാന്‍ ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആസൂത്രണം സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതിരുന്നത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് സമര്‍പ്പിച്ചു
ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. റിമാന്‍ഡ് തടവുകാര്‍ ഉണക്കാനിട്ടിരുന്ന തുണിയാണ് ജയില്‍ ചാട്ടത്തിന് ഉപയോഗിച്ചത്. അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
ആസൂത്രണം സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജയിലിലെ സമ്പൂര്‍ണ സുരക്ഷ വീഴ്ച്ച തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.














