
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ സയന്‍സ് വിദ്യാര്‍ഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയത്. സ്‌കൂളിലെ മൂന്നാം നിലയുടെ മുകളില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. കണ്ണൂര്‍ തിരൂര്‍ സ്വദേശിനിയാണ് വിദ്യാര്‍ഥിനി.














