
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി.ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 15,640 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.
കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷമുള്ള നിക്ഷേപകരുടെ ലാഭമെടുപ്പിലാണ് സ്വര്‍ണവില ഇന്ന് തളര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 12 ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണമുണ്ടാക്കിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇന്നത്തെ തകര്‍ച്ച താത്ക്കാലികമാണെന്നും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മാസം 22000ലേറെ രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.














