
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ന്നു.19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയില്‍ നിന്ന് 1747 രൂപയായി ഉയര്‍ന്നു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ബേക്കറികള്‍, ചെറിയ ഭക്ഷ്യ സംരംഭങ്ങള്‍ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വര്‍ധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുകള്‍ നേരിടുന്ന വ്യാപാരികള്‍ക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും.














