Hivision Channel

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോള്‍ ആണ് രാജ്യത്തിന് തല ഉയര്‍ത്തി നില്‍ക്കാന്‍ ആവുക. ന്യായ യുക്തമായ ആവശ്യങ്ങള്‍ക്ക് പോലും പരിഗണന കിട്ടിയില്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിതെന്നും വര്‍ഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണന കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അന്തസ് ലോക സമൂഹത്തിന് മുന്നില്‍ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിന്റെ നടപടി. ജനാധിപത്യ മൂല്യങ്ങളോടു പോലും സംശയം തോന്നുന്ന അവസ്ഥയാണിത്. ലോകത്തിനു മുമ്പില്‍ കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങള്‍ക്ക് അതീതമായ പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭൂമി കണ്ടെത്തിയിട്ടും എയിംസ് നല്‍കിയില്ല. കേരളത്തിന് എയിംസ് നല്‍കുന്നതില്‍ കേന്ദ്രത്തിന് മൗനമാണ്. തൊഴിലുറപ്പ് നിയമ ഭേദഗതി കൊണ്ട് മാത്രം കേരളത്തിന് 3000 കോടിയുടെ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്.

Leave a Comment

Your email address will not be published. Required fields are marked *