Hivision Channel

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് പൂർത്തിയായി; 97 ശതമാനം പേർ വീട്ടിൽ വോട്ട് ചെയ്തു

നിയമസഭ തെരഞ്ഞെടുപ്പിലെ ഹോം വോട്ടിംഗ് ജില്ലയിൽ
പൂർത്തിയായപ്പോൾ 97 ശതമാനം പേർ വീട്ടിൽ വോട്ടിട്ടു.

ആകെ അംഗീകരിച്ച
19276 അപേക്ഷകളിൽ
18756 പേരാണ്
വോട്ട് ചെയ്തത്.

ഇതിൽ
13681 പേർ 85 ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലും 5075 പേർ ഭിന്നശേഷി വിഭാഗത്തിലും
ഉൾപ്പെടുന്നവരാണ്.

വീട്ടിൽ വോട്ട് ചെയ്യാനുള്ള അപേക്ഷ സ്വീകരിക്കപ്പെട്ട വോട്ടറുടെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥ സംഘം
വോട്ടർ
സ്ഥലത്തില്ലാത്ത അവസരത്തിൽ
രണ്ടാമതും എത്തിയാണ് വോട്ടിംഗ് പ്രക്രിയ പൂർത്തീകരിച്ചത്.

അഴീക്കോട്, കല്യാശ്ശേരി,
ധർമ്മടം, മട്ടന്നൂർ മണ്ഡലങ്ങളിൽ 98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ
കുറവ് രേഖപ്പെടുത്തിയത് കൂത്തുപറമ്പിലാണ്-96 ശതമാനം. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കണ്ണൂർ, തലശ്ശേരി, പേരാവൂർ എന്നിവിടങ്ങളിൽ 97 ശതമാനമാണ് ഹോം വോട്ടിങ്.

നിയമസഭ മണ്ഡലം,  
ചെയ്ത ഹോം വോട്ടുകളുടെ എണ്ണം എന്ന ക്രമത്തിൽ:

പയ്യന്നൂർ-1721,

കല്യാശ്ശേരി-1594,

തളിപ്പറമ്പ്-1950,

ഇരിക്കൂർ-2138,

കണ്ണൂർ-1435,

ധർമ്മടം-1848,

തലശ്ശേരി-1607,

കൂത്തുപറമ്പ്-1519,

മട്ടന്നൂർ-1977.

അഴീക്കോട്‌-1281

പേരാവൂർ-1686.

Leave a Comment

Your email address will not be published. Required fields are marked *