
കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസില്‍ ഗൂഢാലോചന നടത്തിയാളും അറസ്റ്റില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ചുണ്ടയില്‍ സ്വദേശി പള്ളിത്ത് ഞാലില്‍ വീട്ടില്‍ എ അമല്‍ രാജ് ആണ് അറസ്റ്റിലായത്.
കണ്ണവം സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ പൂവത്തൂരിലെ യു പി അര്‍ജുന്റെ വീടിന് നേരെയാണ് കഴിഞ്ഞ ആഴ്ച ബോംബ് എറിഞ്ഞത്.രാത്രി 12.40 ഓടെയാണ് സംഭവം. ബോംബ് വീട്ടിന്റെ വരാന്തയിലാണ് വീണത്.














