
കാക്കയങ്ങാട്: പിഞ്ഞാണപാറയില്‍ സ്വകാര്യ വ്യക്തിയുടെ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി.രഹസ്യവിവരത്തെ തുടര്‍ന്ന് മുഴക്കുന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 197 ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍ വീടിന്റെ ബാത്‌റൂമില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ദേവദാസ്, ജോസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














