Hivision Channel

അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പിഴ.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി. അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും ഹോണ്‍ മറ്റുള്ളവരെ ശല്യപ്പെടുത്താനുള്ളതല്ലെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം.ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കുമെന്നും കുറിപ്പില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *