
ഇരിട്ടി: ഗാന്ധിജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി ഇരിട്ടി ലേഡി ലയണ്‍സ് ഫോറം വിളമന പ്രൊവിഡന്‍സ് ഹോം അന്തേവാസിക്കള്‍ക്ക് ചികിത്സ സഹായനിധി കൈമാറി. ലേഡി ലയണ്‍സ് പ്രസിഡന്റ് അര്‍ച്ചന റെജി സിസ്റ്റര്‍ ക്ലെയര്‍ന് സഹായം കൈമാറി. ചടങ്ങില്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ. സുരേഷ് ബാബു, സോണ്‍ ചെയര്‍മാന്‍ വിജേഷ് ഒ, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസഫ് സ്‌കറിയ, ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസര്‍മാരായ ഡോ. ജി ശിവരാമകൃഷ്ണന്‍, വി.പി സതീശന്‍, റെജി തോമസ്, രമ്യ വിജേഷ്, ദീപ മമ്പള്ളില്‍, നിലീന മമ്പള്ളില്‍ എന്നിവര്‍ സംബന്ധിച്ചു.














