ശബരിമല മണ്ഡല-മകരവിളക്ക് കാലത്തോടനുബന്ധിച്ച് ഇടത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ക്ഷേത്രോപദേശക സമിതികള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കേര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ പരിശോധിക്കണം. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം സ്‌പെഷ്യല്‍ കമ്മീഷണര്‍ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ക്കും ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.