തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്. തലശ്ശേരി സിജെഎം കോടതിയില്‍ 15 ദിവസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.നവംബര്‍ മൂന്നിന് വൈകിട്ടാണ് കാറില്‍ ചാരിനിന്നതിന് രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് ചവിട്ടിത്തെറിപ്പിച്ചത്.