വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളയുടെ മാലൂര്‍ വിപണന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇടുമ്പയില്‍ സംഭരണ വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.
രാജ്യസഭാ എം.പി.അഡ്വ.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്വാശ്രയ സമിതി പ്രസിഡന്റ് പാറാലി അജയകുമാര്‍ അധ്യക്ഷനായി.ജില്ലാ മാനേജര്‍ മല്ലിക എ.സി പദ്ധതി വിശദീകരിച്ചു.പി.കെ. ജ്യോതിഷ് കുമാര്‍, ടി.ഷീബ, അരുണിമ എന്‍.എസ്, പി.സുധാകരന്, എ. മനോജ്, പി.പ്രകാശന്, സി. സഹദേവന് എന്നിവര്‍ സംസാരിച്ചു.