Hivision Channel

സ്വര്‍ണ്ണക്കടത്ത് കേസ് വിചാരണ സംസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ഹര്‍ജി

സ്വര്‍ണ്ണക്കടത്ത് കേസ് വിചാരണ സംസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിഷയങ്ങള്‍ വിപുലമാണെന്ന് സുപ്രിംകോടതി. രാഷ്ട്രിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ മാറ്റുന്നത് ഉചിതമല്ലെന്നും അസധാരണമായ സാഹചര്യം വിഷയത്തില്‍ ഉണ്ടോ എന്ന് പരിശോധിച്ച് തിരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ശേഷിച്ച കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി.

സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. കേരള സര്‍ക്കാരും എം ശിവ ശങ്കരനും ഇഡിയുടെ ആവശ്യത്തെ ശക്തമായി സുപ്രിംകോടതിയില്‍ എതിര്‍ത്തിട്ടുണ്ട്. ഇഡിക്ക് എല്ലാവിധ സഹായവും നല്‍കിയിട്ടുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയാല്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെ അവമദിക്കുന്നതിന് തുല്യമാകുമെന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

കേസ് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇടിയുടെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നാണ് എം ശിവശങ്കരന്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇഡി ഹര്‍ജിയിലെ ഒന്നും രണ്ടും കക്ഷികളായ സരിത്തും സ്വപ്നസുരേഷും വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഹര്‍ജിയെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *