Hivision Channel

Kerala news

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

വള്ളിത്തോട്: പെരിങ്കിരി റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പെരിങ്കിരി സ്വദ്ദേശി അഫ്‌സലിനാണ് പരിക്ക് പറ്റിയത്. പരിക്ക് ഗുരുതരമല്ല.

സംസ്ഥാനത്തെ വിറപ്പിച്ച് പനി; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേര്‍, ആശങ്കയായി എലിപ്പനിയും ഡെങ്കിയും

പനി കേസുകള്‍ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളില്‍ മുഴുവന്‍ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വര്‍ഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകര്‍ച്ചപ്പനിയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്.10,060 പരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളില്‍ എത്തിയത്. 212 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. മഴയെത്തുമ്പഴേക്കും, ഇല്ലാത്ത രോഗങ്ങളില്ലെന്ന് പറയാം. സാധാരണ പനി പതിനായിരത്തിന് മുകളിലേറെ പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു. അപകടകാരിയായ എലിപ്പനി ഏറെക്കുറെ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം നാല്‍പ്പത് പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. ഒരാള്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പനികളില്‍ നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ജീവനെടുക്കുന്ന ഡെങ്കിപ്പനിയും എലിപ്പനിയുമാണ് വലിയ വില്ലന്‍. ഡെങ്കിപ്പനി എണ്ണവും കൂടുതലാണ്. ഈ വര്‍ഷം ഇതുവരെ 2285 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെന്ന് സ്ഥിരീകരിച്ചു. എലിപ്പനിയും കുറവല്ല. ഈ വര്‍ഷം ഇതുവരെ 425 പേര്‍ക്ക് എലിപ്പനി ബാധിച്ചു. അതേസമയം, സംസ്ഥാനത്ത് എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

ഇരിട്ടി നഗരസഭ ഉന്നത വിജയികളെ ആദരിക്കുന്നു

ഇരിട്ടി നഗരസഭാപരിധിയില്‍ താമസിക്കുന്ന 2022-23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ നഗരസഭാ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിലും, നഗരസഭാ പരിധിക്ക് പുറത്തുളള വിദ്യാലയങ്ങളില്‍ പഠിച്ചിട്ടുളള യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 20 ന്മുമ്പായി നഗരസഭാ ഓഫീസില്‍ വിവരമറിയിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ചികിത്സ സഹായം തേടുന്നു

ഏലപ്പീടിക: ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് യുവാവ് ചികിത്സ സഹായം തേടുന്നു.കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്,ഏഴാം വാര്‍ഡിലെ ഏലപ്പീടിക സ്വദേശി പി.കെ.സജിയാണ് തുടര്‍ ചികിത്സക്കായി ഉദാരമതികളുടെ കനിവ് തേടുന്നത്. ഹൃദയ സംബന്ധമായ ഗുരുതര രോഗം ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സജി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം വിദഗ്ദ ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഓപ്പറേഷനും, തുടര്‍ ചികിത്സക്കും സാമ്പത്തിക സഹായം ആവശ്യമായി വന്നിരിക്കുകയാണ്. സജിയുടെ തുടര്‍ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ്. സജിയെ സഹായിക്കാന്‍ താത്പര്യമുളളവര്‍ 9544466960 എന്ന ഗൂഗിള്‍ പേ നമ്പറില്‍ പണം അയക്കാം.

മാലൂര്‍ പാലുകാച്ചിപാറയില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടു

മാലൂര്‍: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം കുട്ടികള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. കുട്ടികളെ എമര്‍ജന്‍സി ഡോര്‍ വഴിയാണ് യാത്രകാരും നാട്ടുകാരും ചേര്‍ന്ന് പുറത്തിറക്കിയത്. മാലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.പാലുകാച്ചിപ്പാറയില്‍ അപകടം സ്ഥിരമായി മാറുകയാണ് ഇതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് വില കുറഞ്ഞതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44040 രൂപയാണ്. ഈ മാസം 10 മുതല്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിവിലാണ്.അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4563 രൂപയാണ്.

ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്കുകള്‍ 22 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ഒരു ഭാഗത്തേക്കുള്ള ടോള്‍ നിരക്കുകള്‍ 22 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) . കഴിഞ്ഞ മാര്‍ച്ച് 12നാണ് 118 കിലോമീറ്റര്‍ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്തത്. 17 ദിവസങ്ങക്ക് ശേഷം ഏപ്രില്‍ ഒന്നിന് ടോള്‍ നിരക്ക് കൂട്ടി. പക്ഷേ പിന്നീട് തീരുമാനം മരവിപ്പിച്ചു. എന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ വര്‍ധനവ് വീണ്ടും നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍, വാന്‍, ജീപ്പുകള്‍ എന്നിവക്ക് നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയും ഒരുമാസത്തെ പാസിന് 4,525 രൂപയുമായിരുന്നു പഴയ നിരക്ക്. എന്നാല്‍ പുതുക്കിയ നിരക്ക് അനുസരിച്ച്, കാറുകള്‍ ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കില്‍ 250 രൂപയും നല്‍കണം. രണ്ടാമത്തെ റീച്ചും തുറന്നാല്‍ കാര്‍, ജീപ്പ്, വാനുകള്‍ എന്നിവയുടെ ടോള്‍ ഫീസ് 300 രൂപയായി ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ടോള്‍ ചാര്‍ജിനെതിരെ എക്സ്പ്രസ് വേ നേരത്തെ ഒന്നിലധികം പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. നിരക്ക് വളരെ ഉയര്‍ന്നതാണെന്നാണ് പലരും ആരോപിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ നടപ്പിലാക്കിയതോടെ നിരവധി പൗരന്മാര്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലും എത്തി. 9000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 118 കിലോമീറ്റര്‍ ഈ പ്രവേശന നിയന്ത്രിത ഹൈവേ കര്‍ണാടകയിലെ രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം 75 മിനിറ്റായി ചുരുക്കുന്നു. 2023 മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ അതിവേഗപ്പാത ഉദ്ഘാടനം ചെയ്തത്.

ഓവുചാല്‍ ശുചീകരിച്ചില്ല വെള്ളം ഒഴുകുന്നത് റോഡിലൂടെ

പേരാവൂര്‍:ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞമാസം കുനിത്തല മുക്ക് മുതല്‍ കുനിത്തല വരെ റോഡ് ടാറിങ് അറ്റകുറ്റപ്രവര്‍ത്തി നടത്തിയത്. പ്രവര്‍ത്തി അവസാനഘട്ടത്തിലും മഴ തടസമായിരുന്നു എങ്കിലും പ്രവര്‍ത്തി നടത്തി. കൂടുതല്‍ തകര്‍ന്ന ഭാഗം മുഴുവനായും അല്ലാത്ത സ്ഥലങ്ങളില്‍ അറ്റകുറ്റ പ്രവര്‍ത്തിയും നടത്തി എന്നാല്‍ മഴ പെയ്താല്‍ ഇപ്പോ പല സ്ഥലങ്ങളിലും മഴ വെള്ളം റോഡിലൂടെ ആണ് ഒഴുകുന്നത് വെളളത്തോടൊപ്പം മണലും കല്ലുകളും ഒഴുകി റോഡില്‍ കെട്ടികിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകട ഭീക്ഷണിയും ഇതിലൂടെ വലിയ വാഹങ്ങള്‍ പോകുമ്പോള്‍ റോഡ് തകരാനും സാധ്യതയുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഇതിന് പരിഹാരം കാണുന്നില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തിലെങ്കിലും ഓവു ചാല്‍ ശുചീകരിച്ച് വെള്ളം അതുവഴി വിട്ടില്ലെങ്കില്‍ റോഡിന്റെ അവസ്ഥ പഴയയതു പോലെ ആവും എന്നാണ് ഇതുവഴി യാത്ര ചെയ്യുന്നവര്‍ പറയുന്നത്.

ഓവചാൽ ശുചീകരിച്ചില്ല വെള്ളം ഒഴുകുന്നത് റോഡിലൂടെ 

പേരാവൂർ:ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ്  കഴിഞ്ഞമാസം കുനിത്തല മുക്ക് മുതൽ കുനിത്തല വരെ റോഡ് ടാറിങ് അറ്റകുറ്റപ്രവർത്തി നടത്തിയത്. പ്രവർത്തി അവസാനഘട്ടത്തിലും മഴ തടസമായിരുന്നു എങ്കിലും പ്രവർത്തി നടത്തി. കൂടുതൽ തകർന്ന ഭാഗം മുഴുവനായും അല്ലാത്ത സ്ഥലങ്ങളിൽ അറ്റകുറ്റ പ്രവർത്തിയും നടത്തി എന്നാൽ മഴ പെയ്താൽ ഇപ്പോ പല സ്ഥലങ്ങളിലും മഴ വെള്ളം റോഡിലൂടെ ആണ് ഒഴുകുന്നത് വെളളത്തോടൊപ്പം മണലും കല്ലുകളും ഒഴുകി റോഡിൽ കെട്ടികിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് അപകട ഭീക്ഷണിയും ഇതിലൂടെ വലിയ വാഹങ്ങൾ പോകുമ്പോൾ റോഡ് തകരാനും സാധ്യതയുണ്ട്. പഞ്ചായത്ത് അധികൃതർ ഇതിന് പരിഹാരം കാണുന്നില്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിലെങ്കിലും ഓവു ചാൽ ശുചീകരിച്ച് വെള്ളം അതുവഴി വിട്ടില്ലെങ്കിൽ റോഡിന്റെ അവസ്ഥ പഴയയതു പോലെ ആവും എന്നാണ് ഇതുവഴി യാത്ര ചെയ്യുന്നവർ പറയുന്നത്.

രാജവെമ്പാലയെ പിടികൂടി

ചെട്ടിയാംപറമ്പ്: രാജവെമ്പാലയെ പിടികൂടി.ചെട്ടിയാംപറമ്പിലെ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്ത് വെച്ചാണ് രാജവെമ്പാലയെ പിടികൂടിയത്. മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ഇരിട്ടി സെക്ഷന്‍ വാച്ചറും മാര്‍ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട്, തോമസ് കൊട്ടിയൂര്‍, മിറാജ് പേരാവൂര്‍,ബിനോയ് കൊട്ടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് രാജവെമ്പാലയെ പിടികൂടിയത് പിടികൂടിയ രാജവെമ്പാലയെ ഉള്‍വനത്തില്‍ തുറന്നു വിട്ടു