Hivision Channel

Kerala news

ലോണ്‍ സബ്‌സിഡി ലൈസന്‍സ് മേള

കാക്കയങ്ങാട്: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ലോണ്‍ സബ്‌സിഡി ലൈസന്‍സ് മേള സംഘടിപ്പിച്ചു. കാക്കയങ്ങാട് ശ്രീപാര്‍വതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.വനജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.വി വിനോദ്, കേരള ഗ്രാമീണ്‍ ബാങ്ക് കാക്കയങ്ങാട് ബ്രാഞ്ച് മാനേജര്‍ വിനയരാജ്, പേരാവൂര്‍ ബ്രാഞ്ച് മാനേജര്‍ രജിത്ത്, കെ അഖില്‍,എം. നിവേദ് എന്നിവര്‍ സംസാരിച്ചു.

ചലച്ചിത്ര അക്കാദമി വുമണ്‍ ഫിലിം ഫെസ്റ്റ്

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചലച്ചിത്ര അക്കാദമി വുമണ്‍ ഫിലിം ഫെസ്റ്റ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലയിലെ 81 കേന്ദ്രങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിലാണ് വുമണ്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചത്. ചലച്ചിത്രോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ഗീത, യമുന സി, ജെമിനി തുടങ്ങിയവര്‍ സംസാരിച്ചു.

രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി

പേരാവൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാമത് ജന്മദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി. പേരാവൂര്‍ ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം സി.ഹരിദാസ്, ബ്ലോക്ക് സെക്രട്ടറി സി. സുഭാഷ് മാസ്റ്റര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സന്‍ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, നൂറുദ്ദീന്‍, രഞ്ജുഷ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അജിനാസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോമി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സാജിര്‍ കെ, ഷെബീര്‍ ചെക്യാട്ട്, പി.പി അലി, സി.പി ജലാല്‍, ചന്ദ്രന്‍ പുതുക്കുട്ടി, ജനിറ്റ് ജോബ്, ഫൈനാസ്, മനോജ് താഴെപ്പുര തുടങ്ങിയവര്‍ സംസാരിച്ചു.

അടയ്ക്കാത്തോട് ഗവ.യു.പി സ്‌കൂളില്‍ സര്‍ഗ്ഗോത്സവം പരിശീലന പരിപാടി സംഘടിപ്പിച്ചു

അടയ്ക്കാത്തോട്: ഗവ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ സര്‍ഗവാസനകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ഗ്ഗോത്സവം പരിശീലന പരിപാടി സംഘടിപ്പിച്ചു. സാഹിത്യരചന, അഭിനയം, പ്രസംഗം തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തുകാരനും, സംവിധായകനും അധ്യാപകനുമായ ജോണ്‍സണ്‍ ചുങ്കക്കുന്ന് പരിശീലന ക്ലാസ്സെടുത്തു. എസ്.എം.സി ചെയര്‍മാന്‍ സിബിച്ചന്‍ അടുക്കോലില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കണ്‍വീനര്‍ ജിന്റു ജോസ്, അതുല്യ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മങ്കി പോക്സ് പരിശോധന ഇനിയെളുപ്പം; ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ കമ്പനി

ദില്ലി: മങ്കി പോക്സ് പരിശോധനയ്ക്ക് ആര്‍.ടി.പി.സി.ആര്‍ കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ കമ്പനി. ആന്ധ്ര പ്രദേശ് മെഡ് ടെക് സോണ് ആണ് കിറ്റ് പുറത്തിറക്കിയത്. ട്രാന്‍സാഷിയാ ബയോ മെഡിക്കല്‍സ് ആണ് കിറ്റ് വികസിപ്പിച്ചത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധന കിറ്റാണ് ഇത്. ‘ട്രാന്‍സാഷിയ ഏര്‍ബ മങ്കിപോക്‌സ് ആര്‍.ടി.പി.സി.ആര്‍ കിറ്റ്’ എന്നാണ് കിറ്റിന്റെ പേര്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്‌സ് വൈറസ് പിന്നീട് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപകമായി പടരുകയായിരുന്നു. 1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല.

കുരങ്ങുപനി, കുരങ്ങ് വസൂരി എന്നെല്ലാം അറിയപ്പെടുന്ന മങ്കിപോക്‌സ് കുരങ്ങുകളില്‍ നിന്ന് മാത്രമല്ല, കാട്ടില്‍ വസിക്കുന്ന എലികള്‍- അണ്ണാന്‍ എന്നിങ്ങനെയുള്ള ജീവികളില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് എത്താറുണ്ട്. ഇവ പിന്നീട് മനുഷ്യനില്‍- നിന്ന് മനുഷ്യനിലേക്ക് എന്ന നിലയില്‍ പകരുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ചിക്കന്‍പോക്‌സ് രോഗവുമായി പല സാമ്യതകളും മങ്കിപോക്‌സിനുണ്ട്. പ്രത്യേകിച്ച് ദേഹം മുഴുവന്‍ കുമിളകള്‍ പൊങ്ങുന്ന രോഗലക്ഷണം. എന്നാല്‍ അത്ര നിസാരമല്ല, ഈ രോഗം കടന്നുകിട്ടാന്‍ എന്നാണ് അനുഭവസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം.

ചിന്ത റീഡേഴ്‌സ് ഫോറം പേരാവൂര്‍ ഏരിയാതല ഉദ്ഘാടനം

ഏലപ്പീടിക : ചിന്ത റീഡേഴ്‌സ് ഫോറത്തിന്റെ പേരാവൂര്‍ ഏരിയാതല ഉദ്ഘാടനം ഏലപ്പീടിക അനുഗ്രഹ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തില്‍ നടന്നു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഒ.എ ജെയ്‌മോന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാറും, ചര്‍ച്ചയും നടന്നു. ജിമ്മി അബ്രാഹം, ഒ.എ ജോബ് എന്നിവര്‍ സംസാരിച്ചു. പി.കെ സജി പ്രസിഡണ്ടും, പി.സി ജിന്‍സ് സെക്രട്ടറിയുമായി ഒന്‍പത് അംഗ ചിന്ത റീഡേഴ്‌സ് ഫോറം കമ്മിറ്റി രൂപികരിച്ചു.

മോഷ്ടാവ് പിടിയിൽ

ഇരിട്ടി:ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് കടകൾ കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.പേരാവൂർ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ ബിജുവിനെയാണ് (27) ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച്ചയ്ക്ക് മുന്നേയാണ് ഉളിക്കൽ ടൗണിലെ രണ്ട് കടകളിൽ പ്രതി മോഷണം നടത്തിയത്.

അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകം ‘പ്രാണവായു’ പ്രകാശനം ചെയ്തു

അടയ്ക്കാത്തോട്: സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങള്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകം പ്രാണവായു പ്രകാശനം ചെയ്തു. തുടര്‍ന്ന് ലൈബ്രറിയിലേക്ക് അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ ജോസ് സ്റ്റീഫര്‍ ഏറ്റുവാങ്ങി. അധ്യാപകരായ ജോഷി ജോസഫ്, മഞ്ജുള അതിയടത്ത്, ഫോട്ടോഗ്രാഫര്‍ നബീന്‍ ഒടയന്‍ചാല്‍ എന്നിവര്‍ സംസാരിച്ചു.

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ്; 38811 വോട്ടര്‍മാര്‍ ശനിയാഴ്ച ബൂത്തിലേക്ക്

മട്ടന്നൂര്‍: നഗരസഭ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കും. വോട്ടര്‍ പട്ടികയില്‍ ആകെ 38811 വോട്ടര്‍മാരുണ്ട്. 18201 പുരുഷന്മാര്‍, 20608 സ്ത്രീകള്‍, രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂര്‍ എച്ച്.എസ്.എസില്‍ നിന്ന് സെക്ടറല്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു. വിതരണത്തിന് പൊതുനിരീക്ഷക ആര്‍ കീര്‍ത്തി മേല്‍നോട്ടം വഹിച്ചു. വൈകിട്ടോടെ ബൂത്തുകള്‍ വോട്ടെുപ്പിന് സജ്ജമായി. ഓരോ വാര്‍ഡിലും ഒന്ന് വീതം 35 പോളിംഗ് ബൂത്തുകളാണുള്ളത്. ആകെയുള്ള 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്-49 പുരുഷന്മാരും 62 സ്ത്രീകളും. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസര്‍, രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

വീടിന്റെ താക്കോല്‍ കൈമാറി

മാലൂര്‍: സി.പി.ഐ.എം മാലൂര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കൈമാറി. ചെമ്പാടന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ഏരിയ സെക്രട്ടറി ടി. ബാലന്‍, ഒ.കെ ഭാസ്‌കരന്‍, കോട്ടായി ജനാര്‍ദ്ദനന്‍, റജി കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.