Hivision Channel

Local News

സ്‌കൂള്‍ പഠന സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ

സ്‌കൂള്‍ പഠന സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സ്‌കൂള്‍ പഠന സമയം രാവിലെ 8 മുതല്‍ 1 മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങള്‍ക്ക് മാറ്റിവെക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റൊരു പ്രധാന ശുപാര്‍ശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വര്‍ഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വര്‍ഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

അടക്കാത്തോട്ടിലും നായയുടെ അക്രമം

അന്യസംസ്ഥാന തൊഴിലാളിയെ വളര്‍ത്ത് നായ ആക്രമിച്ചു. കരിങ്കാപ്പ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടില്‍ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളര്‍ത്തുനായ ആക്രമിച്ചത്.

അക്രമത്തില്‍ തൊഴിലാളിയുടെ വസ്ത്രങ്ങള്‍ കീറിയെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നായകളെ അഴിച്ച് വിടുന്നതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൊണ്ടിയിൽ ബൂത്ത് കമ്മറ്റി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും വിളംബര ജാഥയും നടത്തി

രാഹുൽ ഗാന്ധി എം.പി.നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള തൊണ്ടിയിൽ ബൂത്ത് കമ്മറ്റിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും വിളംബര ജാഥയും നടത്തി. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ് നിർവ്വഹിച്ചു. മാത്യു തോമസ് എടത്താഴെ വാർഡ് മെമ്പർ രാജു ജോസഫ്, കെ.നൂർദ്ദീൻ, വി.എം.രഞ്ചുഷ’ ജോബി ജോസഫ്, ജെയിംസ് അറക്കൽ, ജിബിറ്റ് ജോസ്, ജോസഫ് എൻ.ജെ, ശശീന്ദ്രൻ കിളിയത്തിൽ, ബാബു തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

25 വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിച്ചു വന്ന Ex Hav ഉമേഷിനെ അനുമോദിച്ചു.

25 വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിച്ചു വന്ന 2nd ആസ്സാം റൈഫിള്‍സിലെ Ex Hav ഉമേഷിനെ ആസ്സാം റൈഫിള്‍സ് കണ്ണൂര്‍-കാസറഗോഡ് ജില്ലാ കൂട്ടായ്മ അനുമോദിച്ചു. തലശ്ശേരി പാറാലില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഭാര്യ ഷൈമ ക്ക് Ex Hav ബിജു കൈതേരിയുടെ ഭാര്യ ഷീബ ബൊക്ക നല്‍കി അനുമോദിച്ചു. Ex Nb/Sub പ്രകാശന്‍, Ex Hav സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു ഉമേഷിനെ പൊന്നാട അണിയിച്ചു.

Ex Hav ബിജു കൈതേരി, Ex Hav അശോകന്‍ എന്നിവര്‍ ചേര്‍ന്നു മൊമെന്റോ നല്‍കി. ചടങ്ങില്‍ Hav പ്രദീഷ്, Hav അജയന്‍, Hav ബിജു, ഭാര്യ ഷീബ, Hav പവിത്രന്‍ ഭാര്യ നിജിഷ പവിത്രന്‍, Ex Rfn രശാന്ത് ഭാര്യ സുഷിബ രശാന്തു, Rfn പ്രവീണ്‍ ഭാര്യ സിതാര പ്രവീണ്‍ എന്നിവരും കുടുംബാഗംങ്ങളും നാട്ടുകാരും പങ്കെടുത്തു.

ഓണാഘോഷവും അനുമോദനവും

കേളകം:ബാലസംഘം കേളകം ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും, എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും നടന്നു. കെ.കെ.ഫ്രാന്‍സിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇ.കെ അഭിനവ് അധ്യക്ഷത വഹിച്ചു.ആശ സിനീഷ്, ശശി പി പി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉപഹാരങ്ങള്‍ നല്‍കി.ശശി പി പി , കെ പി ഷാജി, അഭിനവ് ഇ.എസ് എന്നിവര്‍ സംസാരിച്ചു.

കണ്ണൂർ ജില്ലയിൽ ഇന്നും നാളെയും മഞ്ഞ അലെർട്

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ നാല്, അഞ്ച് തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് സൂചിപ്പിക്കുന്നത്.


മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.


2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കാട്ടാന കുടിൽ തകർത്തു

ഇരിട്ടി:ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ രാജൻ – രജിതാ ദമ്പതികൾ താമസിക്കുന്ന കുടിലാണ് ഇന്ന് പുലർച്ചെ കാട്ടാന തകർത്തത്. ഈ സമയം വീട്ടിൽ രണ്ട് മക്കൾ ഉൾപ്പടെ ഉണ്ടായിരുന്നു.

കുടിലിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഇരട്ടത്തോട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണെ്ടത്തി.

കാളികയം കുടിവെള്ള പദ്ധതിക്ക് സമീപത്ത് വച്ചാണ് മൃതദേഹം കണെ്ടത്തിയത്.കഴിഞ്ഞ ദിവസമാണ് കൊട്ടിയൂര്‍ ഇരട്ടത്തോട് കോളനിയിലെ അജിത്തിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.

ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം മഞ്ഞക്കര ഹൗസിൽ ആലയാടൻ വിജയൻ (65) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് വീടിന് സമീപം റോഡിൽ വെച്ച് ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: റോജ .
മകൾ:ദേവനന്ദ.
അച്ഛൻ : പരേതനായ മഞ്ഞക്കര ചന്തു അമ്മ : ആലയാടൻ ദേവു സഹോദരങ്ങൾ: ലീല ,തങ്കമണി, വത്സൻ , ബാബുരാജ്, പത്മിനി, വിമല, വസുമതി,മോഹിനി, പുഷ്പ പരേതനായ ബാലൻ
ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക്
ഈരായിക്കൊല്ലി തറവാട് വീട്ടിൽ .