25 വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിച്ചു വന്ന 2nd ആസ്സാം റൈഫിള്‍സിലെ Ex Hav ഉമേഷിനെ ആസ്സാം റൈഫിള്‍സ് കണ്ണൂര്‍-കാസറഗോഡ് ജില്ലാ കൂട്ടായ്മ അനുമോദിച്ചു. തലശ്ശേരി പാറാലില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഭാര്യ ഷൈമ ക്ക് Ex Hav ബിജു കൈതേരിയുടെ ഭാര്യ ഷീബ ബൊക്ക നല്‍കി അനുമോദിച്ചു. Ex Nb/Sub പ്രകാശന്‍, Ex Hav സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു ഉമേഷിനെ പൊന്നാട അണിയിച്ചു.
Ex Hav ബിജു കൈതേരി, Ex Hav അശോകന്‍ എന്നിവര്‍ ചേര്‍ന്നു മൊമെന്റോ നല്‍കി. ചടങ്ങില്‍ Hav പ്രദീഷ്, Hav അജയന്‍, Hav ബിജു, ഭാര്യ ഷീബ, Hav പവിത്രന്‍ ഭാര്യ നിജിഷ പവിത്രന്‍, Ex Rfn രശാന്ത് ഭാര്യ സുഷിബ രശാന്തു, Rfn പ്രവീണ്‍ ഭാര്യ സിതാര പ്രവീണ്‍ എന്നിവരും കുടുംബാഗംങ്ങളും നാട്ടുകാരും പങ്കെടുത്തു.