കേളകം:ബാലസംഘം കേളകം ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും, എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും നടന്നു. കെ.കെ.ഫ്രാന്‍സിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇ.കെ അഭിനവ് അധ്യക്ഷത വഹിച്ചു.ആശ സിനീഷ്, ശശി പി പി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉപഹാരങ്ങള്‍ നല്‍കി.ശശി പി പി , കെ പി ഷാജി, അഭിനവ് ഇ.എസ് എന്നിവര്‍ സംസാരിച്ചു.