തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാർദ്ദനനാണ് മത്സരിക്കുന്നത്. സിപിഎം വിമതർക്ക് തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാൻ തീരുമാനിച്ചതിൽ ചില കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്.
മണ്ഡലത്തിൽ മത്സരിക്കുമെന്നും ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും കൊയ്യം ജനാർദനൻ പ്രതികരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളാണ് കൊയ്യം ജനാർദ്ദനൻ. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം. 2021-ൽ ഇവിടെ മത്സരിച്ച വി.പി. അബ്ദുൾ റഷീദിന് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. തോൽവിക്കുശേഷവും മണ്ഡലത്തിൽ തുടർന്ന അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കുകയും അബ്ദുൾ റഷീദിനെ ധർമടം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുകയുമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. ഉടുമ്പഞ്ചോലയിൽ എം.എം. മണിക്കു പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും. സ്പീക്കർ എ.എൻ. ഷംസീറിനു പകരം തലശേരിയിൽ കാരായി രാജനാണ് മത്സരിക്കുക.
സ്ഥാനാർഥികൾ
1. മഞ്ചേശ്വരം – കെ.ആർ. ജയാനന്ദ 2. ഉദുമ – അഡ്വ. സി.എച്ച്. കുഞ്ഞമ്പു 3. തൃക്കരിപ്പൂർ – ഡോ. വി.പി.പി. മുസ്‌തഫ 4. പയ്യന്നൂർ – ടി.ഐ. മധുസൂദനൻ 5. തളിപ്പറമ്പ് – പി.കെ. ശ്യാമള 6. അഴീക്കോട് – കെ.വി. സുമേഷ് 7. കല്ല്യാശ്ശേരി – എം. വിജിൻ 8. ധർമ്മടം – പിണറായി വിജയൻ 9. മട്ടന്നൂർ – വി.കെ. സനോജ് 10. പേരാവൂർ – കെ.കെ. ശൈലജ 11. തലശ്ശേരി – കാരായി രാജൻ 12. മാനന്തവാടി – ഒ.ആർ. കേളു 13. സുൽത്താൻബത്തേരി – എം.എസ്. വിശ്വനാഥൻ 14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ 15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണൻ 16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിൻദേവ് 17. കൊയിലാണ്ടി – കെ ദാസൻ 18. കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ 19. ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ് 20. തിരുവമ്പാടി – ലിന്റോ ജോസഫ് 21. പൊന്നാനി – അഡ്വ. എം.കെ സക്കീർ 22. വണ്ടൂർ – ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ 23. പെരിന്തൽമണ്ണ – വി.പി മുഹമ്മദ് ഹനീഫ 24. മങ്കട – എം.പി അലവി 25. തൃത്താല – എം.ബി രാജേഷ് 26. തരൂർ – പി.പി സുമോദ് 27. ആലത്തൂർ – ടി.എം ശശി 28. നെന്മാറ – കെ പ്രേമൻ 29. ഷൊർണ്ണൂർ – പി മമ്മിക്കുട്ടി 30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ 31. കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി 32. മലമ്പുഴ – എ പ്രഭാകരൻ 33. കുന്നംകുളം – എ.സി മൊയ്‌തീൻ 34. ചേലക്കര – യു.ആർ പ്രദീപ് 35. മണലൂർ – പ്രൊഫ: സി രവീന്ദ്രനാഥ് 36. ഗുരുവായൂർ – എൻ.കെ അക്‌ബർ 37. പുതുക്കാട് – കെ.കെ രാമചന്ദ്രൻ 38. ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു 39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി 40. അങ്കമാലി – സാജു പോൾ 41. ആലുവ – അഡ്വ. എ.എം ആരിഫ് 42. കുന്നത്തുനാട് – പി.വി ശ്രീനിജിൻ 43. വൈപ്പിൻ – അഡ്വ. എം.ബി ഷൈനി 44. കളമശ്ശേരി – പി രാജീവ് 45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ് 46. കൊച്ചി – കെ.ജെ മാക്‌സി 47. തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്‌ണൻ 48. കോതമംഗലം – ആന്റണി ജോൺ 49. ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ 50. ദേവികുളം – അഡ്വ. എ രാജ 51. ഏറ്റുമാനൂർ – വി.എൻ വാസവൻ 52. കോട്ടയം – അഡ്വ. കെ അനിൽകുമാർ 53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണൻ 54. അരൂർ – ദലീമ 55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജൻ 56. അമ്പലപ്പുഴ – എച്ച് സലാം 57. കായംകുളം – അഡ്വ. യു പ്രതിഭ 58. ചെങ്ങന്നൂർ – സജി ചെറിയാൻ 59. മാവേലിക്കര – എം.എസ് അരുൺ കുമാർ 60. ആറന്മുള – വീണാ ജോർജ്ജ് 61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാർ 62. കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ 63. കുണ്ടറ – എസ്.എൽ സജികുമാർ 64. ഇരവിപുരം – എം നൗഷാദ് 65. കൊല്ലം – എസ് ജയമോഹൻ 66. വർക്കല – അഡ്വ. വി ജോയി 67. ആറ്റിങ്ങൽ – ഒ.എസ് അംബിക 68. വാമനപുരം – അഡ്വ. ഡി.കെ മുരളി 69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ 70. വട്ടിയൂർക്കാവ് – അഡ്വ. വി.കെ പ്രശാന്ത് 71. നേമം – വി ശിവൻകുട്ടി 72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ് 73. അരുവിക്കര – അഡ്വ. ജി സ്റ്റീഫൻ 74. നെയ്യാറ്റിൻകര – കെ ആൻസലൻ 75. പാറശ്ശാല – സി.കെ ഹരീന്ദ്രൻ
സ്വതന്ത്രർ 1. കുന്നമംഗലം – പി.ടി.എ റഹീം 2. താനൂർ – വി അബ്‌ദുറഹ്മാൻ 3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ 4. നിലമ്പൂർ – യു ഷറഫലി 5. തവനൂർ – ഡോ. കെ.ടി ജലീൽ 6. ചവറ – ഡോ: സുജിത് വിജയൻ
തിരുവനന്തപുരത്തെ സ്ഥാനാർഥി പ്രഖ്യാപനം തൊണ്ടിമുതൽ കേസിന്റെ വിധി വന്നതിനുശേഷം. പാലക്കാട് ഉൾപ്പടെ അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
ഏപ്രിൽ ഒൻപതാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് നാലാം തീയതിയാണ്.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിലെ മാഹി മണ്ഡലത്തിലെ സ്ഥാനാർഥിയെയും എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. അഡ്വ. ടി. അശോക് കുമാർ ഇവിടെനിന്ന് ജനവിധി തേടും.
കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്ഐആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2,71,11,856 പേരാണ് ആകെ വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡി എം കെ സർക്കാരും തുടർ ഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എ ഐ എ ഡി എം കെ ഭരണത്തിൽ തിരിച്ചെത്താമെന്ന സ്വപ്നം കാണുമ്പോൾ നടൻ വിജയ് നയിക്കുന്ന ടി വി കെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്. 34 വർഷത്തെ സി പി എം ഭരണത്തിന് അറുതിവരുത്തി 2011 ൽ അധികാരത്തിലേറിയ മമതയുടെ തൃണമൂൽ ബംഗാളിൽ തുടർച്ചയായ നാലാം ഭരണകാലത്തിനായുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബി ജെ പി, ബംഗാൾ ജനതയും ഡബിൾ എഞ്ചിൻ സർക്കാരിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ സി പി എമ്മും കോൺഗ്രസും പങ്കുവയ്ക്കുന്നുണ്ട്. അസമിൽ ബി ജെ പി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. പുതുച്ചേരിയിലും സമാനമാണ് അവസ്ഥ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി. കണ്ണൂരിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന തരത്തിൽ സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടതിനെത്തുടർന്നാണ് സുധാകരൻ തന്റെ നിലപാടിൽ അയവ് വരുത്തിയതെന്നാണ് സൂചന.അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെ സുധാകരൻ വികാരാധീനനായി. പഴയകാല സഹപ്രവർത്തകനായ രമേശിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ അദ്ദേഹം ഒരു വേള വിതുമ്പി. “ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടൻ രമേശിന്റെ കാവൽ കൊണ്ടാണ്. സി.പി.എം ആക്രമണങ്ങളിൽ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. വാക്കുകൾ കൊണ്ടും വിവരങ്ങൾ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാൻ രമേശൻ നൽകിയ പിന്തുണ വലുതാണെന്നും സുധാകരൻ സ്മരിച്ചു.
മോഷ്ടാവിന്റെ പിതാവിന്റെ അപേക്ഷയില്‍ കേസ് പിന്‍വലിച്ച് ജ്വല്ലറി ഉടമ. കോഴിക്കോട് മുക്കത്താണ് അപൂര്‍വ സംഭവം നടന്നത്. മുക്കത്തെ ശ്രീരാഗം ജ്വല്ലറി ഉടമ ഷാജിയാണ് തന്റെ സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ ആളോട് ക്ഷമിക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഷാജിയുടെ ജ്വല്ലറിയില്‍ മോഷണം നടന്നത്. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് കാല്‍ പവനോളം തൂക്കം വരുന്ന രണ്ട് മോതിരങ്ങളുമായി കടന്നുകളയുകയായിരുന്നു. ജീവനക്കാരുടെ ശ്രദ്ധ മാറിയ സമയത് ഇയാള്‍ മോതിരങ്ങളുമായി കടയില്‍ നിന്നും ഇറങ്ങി ഓടുകയും മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങള്‍ സഹിതം മുക്കം പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച മുക്കം പോലീസ് കാറിന്റെ നമ്പര്‍ തിരിച്ചറിയുകയും ഉടമയെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോഷ്ടാവിന്റെ പിതാവിന്റെ പേരില്‍ ആയിരുന്നു കാറിന്റെ രജിസ്‌ട്രേഷന്‍. താന്‍ നിരപരാധി ആണെന്നും നിയമനടപടികളുണ്ടായാല്‍ തന്നെയും ബാധിക്കുമെന്നും ഇദ്ദേഹം ജ്വല്ലറി ഉടമ ഷാജിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഷാജി തയ്യാറാവുകയായിരുന്നു. നഷ്ടമായ സ്വര്‍ണത്തിന് സമാനമായ തുക മോഷ്ടാവിന്റെ പിതാവ് ഷാജിക്ക് തിരികെ നല്‍കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവും എംപിയുമായ കെ സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സതീശൻ വിശദീകരിച്ചു. ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് പോരിനിറങ്ങാൻ പാര്‍ട്ടികള്‍. തീയതി പ്രഖ്യാപിച്ച ഉടൻ ഇന്ന് തന്നെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെയായിരിക്കും പുറത്തിറക്കുക. ബിജെപിയും നാളെയായിരിക്കും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നാൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അങ്കം കുറിക്കപ്പെടും. എൽഡിഎഫിൽ മുഴുവൻ സീറ്റിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. സിപിഐയും അവരുടെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം കഴിഞ്ഞാൽ ഉടൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിൽ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എൽഡിഎഫ് ക്യാംപ് നടത്തുന്നത്. അതേസമയം, ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തികാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. കേരളത്തിൽ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് എൻഡിഎ അങ്കത്തിനിറങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം പി മാർ മത്സരിക്കണമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണിത്. എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചു. വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബംഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂർത്തിയാക്കണമെന്നാണ് രാഷട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.