Hivision Channel

സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് കേ​ന്ദ്ര നേ​താ​ക്ക​ള്‍

ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച കെ.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം ച​ർ​ച്ച​ന​ട​ത്തും. സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മ​ല​ബാ​റി​ൽ ഇ​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു.

കെ.​സു​ധാ​ക​ര​ന് മേ​ൽ ചി​ല​ര്‍ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യ​താ​ണ് ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വി​ല​യി​രു​ത്ത​ൽ. സു​ധാ​ക​ര​ന് മാ​ത്ര​മാ​യി ഇ​ള​വ് ന​ൽ​കി​യാ​ൽ മ​റ്റു എം​പി​മാ​ര്‍​ക്കും ഇ​ള​വ് ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ൻ ഖാ​ര്‍​ഗെ സു​ധാ​ക​ര​നെ ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് സു​ധാ​ക​ര​ൻ അ​യ​ഞ്ഞ​ത്.

കോ​ന്നി​യി​ൽ അ​ടൂ​ര്‍ പ്ര​കാ​ശ് നി​ന്നാ​ൽ വി​ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു ഹൈ​ക്ക​മാ​ന്‍​ഡ് സ​ര്‍​വേ. എ​ന്നി​ട്ടും എം​പി​മാ​ര്‍​ക്ക് ഇ​ള​വ് ന​ൽ​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ അ​ടൂ​ര്‍ പ്ര​കാ​ശി​ന് നേ​തൃ​ത്വം സീ​റ്റ് ന​ൽ​കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന കാ​ര്യ​വും നേ​തൃ​ത്വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *