രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചു. ഉത്സവ സീസണോടനുബന്ധിച്ച് വ്യാപാരികൾക്കുണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.) അറിയിച്ചു.വ്യവസായ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നടപ്പിലാക്കുന്ന കൃത്യമായ തീയതി എൻ.പി.സി.ഐ. പിന്നീട് അറിയിക്കും.
2,000 രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. പരമാവധി 300 രൂപ വരെയാകും ഈടാക്കുക. അതേസമയം സ്കൂൾ-കോളേജ് ഫീസുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, പെട്രോൾ പമ്പുകൾ, വൈദ്യുതി-വെള്ളം ബില്ലുകൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെയുള്ളവയ്ക്ക് ഒരിടപാടിന് അഞ്ചു രൂപയാണ് ഈടാക്കുക.
യു.പി.ഐ.യിൽ വ്യാപാരികളുടെ കാറ്റഗറി കോഡും ഫീസിനെ സ്വാധീനിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
അമ്മയുടെ വേര്‍പാടറിയാതെ ആശുപത്രിക്കിടക്കയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു കുട്ടികള്‍. അപ്രതീക്ഷിതമായ അപകടത്തില്‍ കുടുംബത്തിന്റെ താങ്ങും തണലുമായ യുവതിയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഒരു നാട്. തിരൂര്‍ പൂക്കയില്‍ റോഡില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് താനാളൂര്‍ വലിയപാടം സ്വദേശിനിയും നിറമരുതൂര്‍ പഞ്ചാരമൂല മേലെ വീട്ടില്‍ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടികളായ ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കൂട്ടായിതിരൂര്‍ റൂട്ടിലോടുന്ന കല്ലിങ്ങല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയില്‍ റോഡിലായിരുന്നു അപകടം. കൂട്ടായിയില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിര്‍ദിശയിലേക്ക് കയറി തിരൂര്‍ ഭാഗത്തുനിന്ന് ഉണ്യാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. സ്‌കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപ്പോഴും തെസ്‌നി ബസിനടിയിലായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ യുവതിക്ക് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി.
അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബവും നാട്ടുകാരും ആശങ്കയിലാണ്. അമ്മയുടെ മരണവാര്‍ത്ത പോലും അറിയാതെ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ ബന്ധുക്കളെയും നാട്ടുകാരെയും ഏറെ വേദനിപ്പിക്കുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് വിവരം. സംഭവത്തില്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും. ആലുവ എക്‌സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. മദ്യം നൽകിയ ബാറുകൾക്കെതിരെയും കേസ് എടുത്തിരുന്നു.എറണാകുളം സംഭവം അതി ദാരുണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചു. 23 വയസിന് താഴെയുള്ള ആൾക്ക് മദ്യം കൊടുത്ത സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ കേസ് എടുത്തെന്നും ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാകില്ലെന്നും എം ലിജു പ്രതികരിച്ചു. സർക്കാർ കൃത്യമായ മാർഗ്ഗരേഖ ഇറക്കുമെന്നും മന്ത്രി അറിയിച്ചു.
സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ല. നേരത്തെ കേസിലെ നടപടികള്‍ സ്വീകരിച്ചത് നിയമോപദേശം അനുസരിച്ചാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം വന്നാലും കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ഹൈക്കോടതിയുടെ വിധി പരിശോധിച്ച ശേഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തോടെ ഇതുവരെ എക്‌സാലോജിക് കമ്പനിയിലും വീണാ ടിയിലും കേന്ദ്രീകരിച്ചിരുന്ന മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എ മുഹമ്മദ് റിയാസിലേക്കും കേന്ദ്രീരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ എടുക്കാന്‍ മടിച്ച കേസാണ്,ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരുന്നത്.അഴിമതി നിരോധന നിയമ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുമ്പോഴാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി 20 നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.തദ്ദേശ ഉപതിരഞ്ഞെടുപ്പ് സമ്പൂർണ്ണം ഫലം ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ വിജയി
1.തിരുവനന്തപുരം- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എൽഡിഎഫ് (യുഡിഎഫ്)
2.തിരുവനന്തപുരം- വർക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂർ- എൽഡിഎഫ്- (എൽഡിഎഫ്)
11.കോട്ടയം- കോട്ടയം ജില്ലാ പഞ്ചായത്ത്- തൃക്കൊടിത്താനം എൽഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്), ചങ്ങനാശ്ശേരി എംഎൽഎയുടെ സിറ്റിങ് സീറ്റിലാണ് LDF ലീഡ് ചെയ്യുന്നത്
12.കോട്ടയം- പാമ്പാടി ഗ്രാമ പഞ്ചായത്ത് – കുമ്പന്താനം- എൽഡിഎഫ് (യുഡിഎഫ്)
സംസ്ഥാനത്ത് നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ഈ ദിവസങ്ങളിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്. കൂടാതെ ഇന്ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടില്‍ ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിര്‍ദേശം മുന്നോട്ടുവെച്ച പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ വിയോജിപ്പ് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വ്യാപാര ഇടപാടുകളില്‍ നിന്ന് പ്രതിവര്‍ഷം 15,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
രാജ്യത്തെ യുപിഐ സാമ്പത്തിക വിനിമയ സംവിധാനങ്ങള്‍ വഴി ഫീസ് ഈടാക്കുന്ന നടപടിയുടെ ആദ്യപടിയാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിനെ വിദഗ്ദ്ധര്‍ കാണുന്നത്. ഓരോ സാമ്പത്തിക വര്‍ഷവും ബാങ്കുകള്‍ക്കും യുപിഐ പ്ലാറ്റ്‌ഫോമുകള്‍ക്കും സേവന ദാതാക്കള്‍ക്കും വന്‍ തുക പിരിച്ചുകിട്ടുന്നതിനാല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമായിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായി തള്ളിയാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. കേന്ദ്ര നീക്കത്തിന് പിന്നില്‍ അമേരിക്കയെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കാനെന്ന് ബിജെപി തുറന്നടിച്ചു.
എംഡിആര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ച പാര്‍ലമെന്ററി പാനലില്‍ പി ചിദംബരം, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി തുടങ്ങിയ ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവരാരും നീക്കത്തെ എതിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ യുപിഐ എംഡിആര്‍ എന്താണെന്നും ആരില്‍ നിന്നൊക്കെ ഫീസ് ഈടാക്കും എന്നും ജനങ്ങളെ ധരിപ്പിക്കാന്‍ ഒരു അഖിലേന്ത്യ ക്യാമ്പയിനും ബിജെപി തയ്യാറാക്കുകയാണ്. അടുത്ത മാസം 15 മുതലാണ് വ്യാപാരികളില്‍ നിന്ന് 0.4% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കുക. അതിനിടെ വരുമാനനഷ്ടം ചൂണ്ടിക്കാണിച്ച് പെട്രോള്‍പമ്പുകളെ ഒഴിവാക്കണമെന്ന് ഡീലര്‍മാരുടെ അസോസിയേഷന്‍ ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ദേശീയപാത 66-ൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. തമിഴ്‌നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയിക്കുന്നു. ഡിണ്ടിഗലിലെ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐ.ഡി. കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ടു മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.
കാറിൽനിന്ന യുവാക്കളെ പുറത്തെടുത്തത. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ടു മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്നേക്ക് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 2440 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയും പവന് 1,13,920 രൂപയുമായി. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. കാന്തപുരത്തിൻ്റെ പ്രസ്താവന ഭരണ ഘടനാ മൂല്യങ്ങൾക്ക് എതിരാണ്. പ്രതികരണങ്ങൾ നടത്തുന്നവർ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി പറഞ്ഞു. മത ശാസനയല്ല ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെന്ന് വിമർശിച്ച എം എ ബേബി, കാന്തപുരം സ്വയം പരിശോധിക്കണമെന്നും വിമർശിച്ചു.അതേസമയം, കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോടുള്ള എതിർപ്പ് വ്യക്തമാക്കി വിവിധ നേതാക്കൾ രംഗത്ത് വന്നതോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് സുന്നി സംഘടനകൾ. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് തന്ത്രപരമായ അകലം പാലിക്കുകയാണ് ലീഗ്. അതിനിടെ, മുഖ്യമന്ത്രിയുടെ വിമർശനത്തെ ഗൗരവമായി കണ്ട കാന്തപുരം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.