Hivision Channel

മാസപ്പടി കേസ് ;ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കും ആഭ്യന്തരമന്ത്രി

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ല. നേരത്തെ കേസിലെ നടപടികള്‍ സ്വീകരിച്ചത് നിയമോപദേശം അനുസരിച്ചാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം വന്നാലും കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ഹൈക്കോടതിയുടെ വിധി പരിശോധിച്ച ശേഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തോടെ ഇതുവരെ എക്‌സാലോജിക് കമ്പനിയിലും വീണാ ടിയിലും കേന്ദ്രീകരിച്ചിരുന്ന മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എ മുഹമ്മദ് റിയാസിലേക്കും കേന്ദ്രീരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ എടുക്കാന്‍ മടിച്ച കേസാണ്,ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരുന്നത്.അഴിമതി നിരോധന നിയമ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *