Hivision Channel

മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു, 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ചെന്ന കുറ്റത്തിൽ നടപടി

നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും. ആലുവ എക്‌സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. മദ്യം നൽകിയ ബാറുകൾക്കെതിരെയും കേസ് എടുത്തിരുന്നു.എറണാകുളം സംഭവം അതി ദാരുണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചു. 23 വയസിന് താഴെയുള്ള ആൾക്ക് മദ്യം കൊടുത്ത സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ കേസ് എടുത്തെന്നും ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാകില്ലെന്നും എം ലിജു പ്രതികരിച്ചു. സർക്കാർ കൃത്യമായ മാർഗ്ഗരേഖ ഇറക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *