Hivision Channel

Local News

അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

കേളകം:പഞ്ചായത്തിലെ അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. രാമച്ചിയിലെ കുറിച്യ കോളനിയിലെ വേളേരി വിനീജയുടെ വീട്ടിലാണ് സംഘം എത്തിയത്. പതിനാലാം തീയതി രാത്രി 7 മണിയോടെ എത്തിയ സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയത്. ഭക്ഷണം പാകം ചെയ്തു കഴിക്കുകയും, അരിയും തേങ്ങയും മറ്റ് ആഹാരസാധനങ്ങളും ശേഖരിക്കുകയും ചെയ്തു. ഇതിനുമുമ്പും പലതവണ രാമച്ചിയിൽ മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്. സംഘത്തിൽ സ്ത്രീകൾ ഇല്ലായിരുന്നു. ആറളം വന്യജീവി ‘ സങ്കേതത്തിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിതീകരിച്ച
ശേഷമാണ് രാമച്ചിയിൽ എത്തുന്നത്.
സി പി മൊയ്തീൻ, ആഷിഖ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർക്കെതിരെ കേളകം പോലീസ് യു എ പി എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി Read More »

ആറ് ലിറ്റർ ചാരായം ബൈക്കിൽ കടത്തികൊണ്ടു പോകുകയായിരുന്ന രണ്ട് യുവാക്കളെ പേരാവൂർ എക്സൈസ് പിടികൂടി.

പേരാവൂർ തെറ്റുവഴി പാലയാട്ടുകരി ലക്ഷം വീട് കോളനി ഭാഗത്തേക്ക് വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് പാഷൻ ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന രണ്ടു പേർക്കെതിരെ  പേരാവൂർ എക്സൈസ് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. ഇവർ ബൈക്കിൽ കടത്തികൊണ്ടുവന്ന  ആറ് മിനറൽ വാട്ടർ കുപ്പികളിൽ നിന്ന് ആറ് ലിറ്റർ ചാരായം പിടികൂടി.

വെള്ളർവള്ളി പുതുശ്ശേരി പൊയിൽ സ്വദേശി  ബാബു.വി,ഇരിട്ടി പായം തന്തോട് സ്വദേശി പയറ്റുക്കാട്ടിൽ ആദർശ് എം സി  എന്നിവരാണ് അറസ്റ്റിലായത്. പാലയാട്ടുകരി മേഖലകളിൽ വില്പന നടത്താൻ KL 58 N 4580 നമ്പർ പാഷൻ ബൈക്കിൽകൊണ്ടുവന്ന ചാരായമാണ്  വെള്ളിയാഴ്ച രാത്രി തെറ്റുവഴി – പാലയാട്ടുകരി ഭാഗത്ത് വെച്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും പിടി കൂടിയത് .

പ്രിവന്റീവ് ഓഫീസർമാരായ എം.പി സജീവൻ, സജീവൻ തരിപ്പ. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജയിംസ് സി എം. സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ്.കെ എ , സിനോജ്.വി എന്നിവർ പങ്കെടുത്തു. പ്രതികളെ കൂത്തുപറമ്പ് JFCM കോടതിയിൽ ഹാജരാക്കും.

ആറ് ലിറ്റർ ചാരായം ബൈക്കിൽ കടത്തികൊണ്ടു പോകുകയായിരുന്ന രണ്ട് യുവാക്കളെ പേരാവൂർ എക്സൈസ് പിടികൂടി. Read More »

ഉളിക്കൽ കോക്കാട് ചെങ്കൽ ലോറി സ്കൂട്ടിയിലിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരം

ഇരിട്ടി:ഉളിക്കൽ കോക്കാട് ചെങ്കല്ലു കയറ്റി വരികയായിരുന്ന ലോറി എതിരെ വന്ന സ്കൂട്ടിയിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.ഉളിക്കൽ കോക്കാട് കോളനിയിലെ ഗോകുൽ ഗോപാലൻ (24) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സഹയാത്രികനും ബന്ധുവുമായ ബ്ലാത്തൂർ മണ്ണേരി കോളനിയിലെ വിഷ്ണു (23)വിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഉളിക്കൽ പയ്യാവൂർ റോഡിൽ ലിസ്കോ വായനശാലയ്ക്ക് സമീപം ഇന്നു രാത്രി 7 മണിയോടെയാണ് അപകടം.

നുച്ചിയാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ലോറി ഉളിക്കൽ ഭാഗത്തു നിന്നും കോക്കാട് ഭാഗത്തേക്കു വരികയായിരുന്ന സ്കൂട്ടിയുമായി ഇടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ഗോകുലിനെയും വിഷ്ണുവിനെയും നാട്ടുകാരും പൊലിസും ഇരിട്ടിയിലും പിന്നീട് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഗോകുൽ മരണപ്പെടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല.
കോക്കാട് കോളനിയിലെ ഗോപാലൻ്റെയും രജനിയുടെയും മകനാണ് മരണപ്പെട്ട ഗോകുൽ കൂലിപ്പണിക്കാരനായിരുന്നു.
സഹോദരങ്ങൾ: ഗോപിക ഗോപാലൻ, രഞ്ചിത്ത് ഗോപാലൻ
സംസ്കാരം പിന്നീട്

ഉളിക്കൽ കോക്കാട് ചെങ്കൽ ലോറി സ്കൂട്ടിയിലിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരം Read More »

വീണ്ടും നിപ ഭീതി, 2 അസ്വഭാവിക മരണങ്ങൾ, നാല് പേരിൽ ഒരാളുടെ നില ഗുരുതരം;ആശങ്കയോടെ ഫലം കാത്ത് കേരളം

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതോടെ പരിശോധന ഫലത്തിനായി കാത്ത് കേരളം. പ്രധാനമായും രണ്ടാമത് മരിച്ചയാളുടെയും ഇപ്പോൾ ഗുരുതര നിലയിലുള്ള ഒരു ആൺകുട്ടിയുടെയും പരിശോധന ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ നിപ വീണ്ടും എത്തിയതായി സ്ഥിരീകരിക്കാനാവൂ. സമാനമായ ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ചതോടെയാണ് നിപയാണെന്ന് സംശയം ഉടലെടുത്തത്.
പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാൽ, നിപ ആണെന്ന സംശയങ്ങൾ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോ​ഗിയും മരിച്ചതോടെയാണ് ആരോ​ഗ്യ വിഭാ​ഗത്തിന് സംശയങ്ങൾ തോന്നിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ബലപ്പെട്ടു.എന്നാൽ, അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായാണ് ഇപ്പോൾ ആരോ​ഗ്യ വകുപ്പ് കാത്തിരിക്കുന്നത്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിന്റെയെല്ലാം ഫലം വന്നാൽ മാത്രമേ മരണകാരണം നിപ തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മുൻകരുതൽ എന്ന നിലയിലാണ് ആരോ​ഗ്യ വകുപ്പ് ഇപ്പോൾ ജാ​ഗ്രത നി‌‌ർദേശം നൽകിയത്. 2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്. 2021 ൽ വീണ്ടും നിപ ബാധ റിപ്പോർട്ട് ചെയ്തു. ഒരു ജീവൻ അപ്പോഴും നഷ്ടമായി. തുടർന്ന് രണ്ട് വർഷത്തോളം നിപ ബാധ കേരളത്തെ അലട്ടിയിരുന്നില്ല.

വീണ്ടും നിപ ഭീതി, 2 അസ്വഭാവിക മരണങ്ങൾ, നാല് പേരിൽ ഒരാളുടെ നില ഗുരുതരം;ആശങ്കയോടെ ഫലം കാത്ത് കേരളം Read More »

പേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച കെട്ടിടത്തിന്റെ പ്രവർത്തി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഡി വൈ എഫ് ഐ, ആശുപത്രിക്കായി നിയോജക മണ്ഡലം എം എൽ എ സണ്ണി ജോസഫ്  ഇന്നോളം യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല എന്നത് മലയോര ജനതയോടു സ്വീകരിക്കുന്ന അവഗണനയുടെ നേർസാക്ഷ്യമാണെന്നും ഡി വൈ എഫ് ഐ

പേരാവൂർ താലൂക്ക് ആശുപത്രിക്കായി എൽ ഡി എഫ്  സർക്കാർ അനുവദിച്ച  പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കനാവശ്യമായ ഇടപെടൽ നടത്താൻ ആശുപത്രി ഭരണ സമിതി തയ്യാറായില്ലെങ്കിൽ  ശക്തമായ സമരപ്രക്ഷോഭങ്ങൾക്ക് തയ്യാറാവുമെന്ന് ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി.

മലയോരമേഖലയിലെ ആതുര ശുശ്രൂഷാരംഗത്ത് മലയോരജനത ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സ്ഥാപനമാണ് പേരാവൂർ താലൂക്ക് ആശുപത്രി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നിരവധി വികസന പ്രവർത്തനങ്ങളാണ്  പേരാവൂർ താലൂക്കാശുപത്രിയിൽ നടപ്പിലാക്കിയിട്ടുളളത്.  മുൻപില്ലാത്ത വിധത്തിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ  സേവനങ്ങൾ ലഭ്യമായിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രസവ ചികിത്സാ, ഡയാലിസിസ് യൂണിറ്റ്, ദന്തരോഗ വിഭാഗം, സ്പീച്ച് തെറാപ്പി, ഓഡിയോളജി വിഭാഗം തുടങ്ങിയവ ഇടതുപക്ഷ സർക്കാരിന്റെ   ജനപക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. പുതുതായി നിർമിച്ച ഓക്സിജൻ പ്ലാന്റ് ഉദ്‌ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടപെടലിനെ തുടർന്നാണ് ഒന്നാം പിണറായി സർക്കാർ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 53 കോടി രൂപ പുതിയ ആശുപത്രി കെട്ടിടത്തിനായി അനുവദിച്ചത്. എന്നാൽ കെട്ടിടത്തിന്റെ പ്രവൃത്തി സാങ്കേതിക പ്രശ്നത്തിൽ കുരുങ്ങി ആരംഭിക്കാത്തസാഹചര്യമാണ് ഉള്ളത്. നിർമ്മാണ പ്രവൃത്തി ധ്രുതഗതിയിലാക്കാൻ ഉത്തരവാദിത്തപ്പെട്ട നിയോജക മണ്ഡലം എം എൽ എ സണ്ണി ജോസഫ്  ഇന്നോളം യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല എന്നത് മലയോര ജനതയോടു സ്വീകരിക്കുന്ന അവഗണനയുടെ നേർസാക്ഷ്യമാണ്. കഴിഞ്ഞ 12 വർഷമായി ഈ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും  എൽ ഡി എഫ് സർക്കാർ സംസ്ഥാനത്താകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കപ്പുറം മണ്ഡലത്തിലെ ജനങ്ങൾക്കായി ഒന്നുംതന്നെ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എൽ ഡി എഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തരുത് എന്ന നിർബന്ധബുദ്ധിയോടെ എം എൽ എ ഉൾപ്പെടെ ഇടപെടുമ്പോൾ കെട്ടിട നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ ആശുപത്രി ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിക്കായി എൽ ഡി എഫ്  സർക്കാർ അനുവദിച്ച  പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കനാവശ്യമായ ഇടപെടൽ നടത്താൻ ആശുപത്രി ഭരണ സമിതി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപ്രക്ഷോഭങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കുമെന്നും ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂ അറിയിച്ചു.

പേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച കെട്ടിടത്തിന്റെ പ്രവർത്തി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഡി വൈ എഫ് ഐ, ആശുപത്രിക്കായി നിയോജക മണ്ഡലം എം എൽ എ സണ്ണി ജോസഫ്  ഇന്നോളം യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല എന്നത് മലയോര ജനതയോടു സ്വീകരിക്കുന്ന അവഗണനയുടെ നേർസാക്ഷ്യമാണെന്നും ഡി വൈ എഫ് ഐ Read More »

ഇന്ന് അഷ്ടമി രോഹിണി

അഷ്ടമി രോഹിണി ദിനമായ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ് വിശ്വാസികൾ. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് അഷ്ടമി രോഹിണി. സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വൻ ആഘോഷങ്ങളാണ് നടക്കുന്നത്. ശോഭായാത്രകളടക്കമുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിക്കും.അഷ്ടമി രോഹിണി നാളിൽ ആവണി പൗർണമിയിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ഭഗവാൻ ജനിച്ചതെന്നാണ് വിശ്വാസം. ഇത് പ്രകാരം അന്നേ ദിവസം അർദ്ധ രാത്രിവരെ ഉറക്കമുപേക്ഷിച്ച് കൃഷ്ണ നാമ ജപം നടത്തിയാൽ അനുഗ്രഹം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

ശോഭയാത്രയാണ് ശ്രീകൃഷ്ണ ജയന്തിയുടെ മുഖ്യ ആകർഷണം. ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ച കുട്ടികൾ ശോഭായാത്രയുടെ ഭാഗമാകും. ശോഭാ യാത്ര നടക്കുന്നതിനാൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വൻ സജ്ജീകരണങ്ങൾ തന്നെയാണ് തലസ്ഥാനത്തടക്കം ഒരുക്കിയിരിക്കുന്നത്.

ഇന്ന് അഷ്ടമി രോഹിണി Read More »

ഇന്ന് അധ്യാപക ദിനം

ഇന്ന് അധ്യാപക ദിനം. ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കപ്പുറത്ത് ജീവിതസത്യങ്ങളിലേക്കും സമൂഹയാഥാര്‍ത്ഥ്യങ്ങളിലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നവരാണ് നല്ല അധ്യാപകര്‍. വരും തലമുറയെ മനുഷ്യസ്നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്നവര്‍. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്.രാജ്യത്തിനകത്തും പുറത്തും നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും മൂല്യമുള്ള വിദ്യാഭ്യാസ ആശയങ്ങള്‍ നടപ്പാക്കുകയും ചെയതുകൊണ്ട് അധ്യാപക വൃത്തിയ്ക്ക് മികച്ച മാതൃകയായ വ്യകതിത്വമാണ് അദ്ദേഹത്തിന്റേത്.

1962 ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ധേഹത്തിന്റെ ജന്മ ദിനം അധ്യാപക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. മദ്രാസിന് വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് മാറി ആന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തില്‍ 1888 സപ്തംബര്‍ 5നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഇന്ന് അധ്യാപക ദിനം Read More »

ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

തലപ്പുഴ : പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ഓട്ടോ ടാക്സിയും എക്സൈസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര നടുപ്പറമ്പിൽ എൻ.പി. മുഹമ്മദ് (40), ഇടുക്കി ചേറ്റുകുഴി വേണാട്ട് മാലിൽ എസ്. അനീഷ് (44), ബേപ്പൂർ നടുവട്ടം പോതാട്ടിൽ പി. അജിത് (33), ശ്രീകണ്ഠാപുരം നെടിയങ്ങ പുരയിടത്തിൽ മാത്യു ചെറിയാൻ (35) എന്നിവരെ ഫാമിൽ നിന്ന് അറസ്റ്റ് ചെയ്തു.

പേരാവൂർ തെറ്റുവഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെയാണ് ഫാമെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ മാനന്തവാടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച സന്ധ്യയോടെയാണ് റെയ്ഡ് നടന്നത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സി. പ്രജീഷ്, കെ. ഹാഷിം, ടി.ജി. പ്രിൻസ്, കെ. സെൽമ ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി Read More »

അര്‍ഹതയുള്ള അവസാന ആളിനും ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കും; മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് മുഴുവന്‍ ഓണക്കിറ്റുകളും ഇന്ന് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വിതരണത്തിനായി റേഷന്‍ കടകള്‍ രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അര്‍ഹരായവര്‍ വൈകിട്ടോടെ ഓണക്കിറ്റ് കൈപ്പറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അര്‍ഹതയുള്ള അവസാന ആള്‍ക്കും ഓണക്കിറ്റ് ഉറപ്പാക്കും. കിറ്റ് വന്നെങ്കിലും ചില വിതരണകേന്ദ്രങ്ങളില്‍ ആളുകളെത്താന്‍ താമസിക്കുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി പറയുന്നു. ഇന്നലെ രാത്രിയോടെ മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങള്‍ കിറ്റ് വാങ്ങി.

ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

അര്‍ഹതയുള്ള അവസാന ആളിനും ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കും; മന്ത്രി ജി ആര്‍ അനില്‍ Read More »

കുടുംബശ്രീ എഡിഎസ് ഓണാഘോഷം സംഘടിപ്പിച്ചു

പേരാവൂര്‍:ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുതുശേരിയില്‍ കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു.
വാര്‍ഡ് മെമ്പറും വികസനന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശരത് കെ.വിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം റീന മനോഹരന്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാനി ശശീന്ദ്രന്‍, എഡിഎസ് സെക്രട്ടറി അനിത, റാണിവിജയന്‍, സിഡിഎസ് മെമ്പര്‍ ഷീബ.എം തുടങ്ങിയവര്‍ സംസാരിച്ചു.

കുടുംബശ്രീ എഡിഎസ് ഓണാഘോഷം സംഘടിപ്പിച്ചു Read More »