Hivision Channel

അര്‍ഹതയുള്ള അവസാന ആളിനും ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കും; മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് മുഴുവന്‍ ഓണക്കിറ്റുകളും ഇന്ന് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വിതരണത്തിനായി റേഷന്‍ കടകള്‍ രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അര്‍ഹരായവര്‍ വൈകിട്ടോടെ ഓണക്കിറ്റ് കൈപ്പറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അര്‍ഹതയുള്ള അവസാന ആള്‍ക്കും ഓണക്കിറ്റ് ഉറപ്പാക്കും. കിറ്റ് വന്നെങ്കിലും ചില വിതരണകേന്ദ്രങ്ങളില്‍ ആളുകളെത്താന്‍ താമസിക്കുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി പറയുന്നു. ഇന്നലെ രാത്രിയോടെ മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങള്‍ കിറ്റ് വാങ്ങി.

ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *