Hivision Channel

പേരാവൂർ താലൂക്കാശുപത്രിക്ക് അനുവദിച്ച കെട്ടിടത്തിന്റെ പ്രവർത്തി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഡി വൈ എഫ് ഐ, ആശുപത്രിക്കായി നിയോജക മണ്ഡലം എം എൽ എ സണ്ണി ജോസഫ്  ഇന്നോളം യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല എന്നത് മലയോര ജനതയോടു സ്വീകരിക്കുന്ന അവഗണനയുടെ നേർസാക്ഷ്യമാണെന്നും ഡി വൈ എഫ് ഐ

പേരാവൂർ താലൂക്ക് ആശുപത്രിക്കായി എൽ ഡി എഫ്  സർക്കാർ അനുവദിച്ച  പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കനാവശ്യമായ ഇടപെടൽ നടത്താൻ ആശുപത്രി ഭരണ സമിതി തയ്യാറായില്ലെങ്കിൽ  ശക്തമായ സമരപ്രക്ഷോഭങ്ങൾക്ക് തയ്യാറാവുമെന്ന് ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി.

മലയോരമേഖലയിലെ ആതുര ശുശ്രൂഷാരംഗത്ത് മലയോരജനത ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സ്ഥാപനമാണ് പേരാവൂർ താലൂക്ക് ആശുപത്രി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നിരവധി വികസന പ്രവർത്തനങ്ങളാണ്  പേരാവൂർ താലൂക്കാശുപത്രിയിൽ നടപ്പിലാക്കിയിട്ടുളളത്.  മുൻപില്ലാത്ത വിധത്തിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ  സേവനങ്ങൾ ലഭ്യമായിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രസവ ചികിത്സാ, ഡയാലിസിസ് യൂണിറ്റ്, ദന്തരോഗ വിഭാഗം, സ്പീച്ച് തെറാപ്പി, ഓഡിയോളജി വിഭാഗം തുടങ്ങിയവ ഇടതുപക്ഷ സർക്കാരിന്റെ   ജനപക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. പുതുതായി നിർമിച്ച ഓക്സിജൻ പ്ലാന്റ് ഉദ്‌ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടപെടലിനെ തുടർന്നാണ് ഒന്നാം പിണറായി സർക്കാർ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 53 കോടി രൂപ പുതിയ ആശുപത്രി കെട്ടിടത്തിനായി അനുവദിച്ചത്. എന്നാൽ കെട്ടിടത്തിന്റെ പ്രവൃത്തി സാങ്കേതിക പ്രശ്നത്തിൽ കുരുങ്ങി ആരംഭിക്കാത്തസാഹചര്യമാണ് ഉള്ളത്. നിർമ്മാണ പ്രവൃത്തി ധ്രുതഗതിയിലാക്കാൻ ഉത്തരവാദിത്തപ്പെട്ട നിയോജക മണ്ഡലം എം എൽ എ സണ്ണി ജോസഫ്  ഇന്നോളം യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല എന്നത് മലയോര ജനതയോടു സ്വീകരിക്കുന്ന അവഗണനയുടെ നേർസാക്ഷ്യമാണ്. കഴിഞ്ഞ 12 വർഷമായി ഈ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും  എൽ ഡി എഫ് സർക്കാർ സംസ്ഥാനത്താകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കപ്പുറം മണ്ഡലത്തിലെ ജനങ്ങൾക്കായി ഒന്നുംതന്നെ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എൽ ഡി എഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തരുത് എന്ന നിർബന്ധബുദ്ധിയോടെ എം എൽ എ ഉൾപ്പെടെ ഇടപെടുമ്പോൾ കെട്ടിട നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ ആശുപത്രി ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിക്കായി എൽ ഡി എഫ്  സർക്കാർ അനുവദിച്ച  പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കനാവശ്യമായ ഇടപെടൽ നടത്താൻ ആശുപത്രി ഭരണ സമിതി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപ്രക്ഷോഭങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കുമെന്നും ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *