Hivision Channel

Local News

മരം പൊട്ടി വീണ് ആരോഗ്യ പ്രവര്‍ത്തകക്ക് പരിക്ക്

ഉളിക്കല്‍ അട്ടിറഞ്ഞിയില്‍ മരം പൊട്ടി വീണ് സ്‌കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകക്ക് പരിക്ക്.ഉളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ്‌നേഴ്‌സ് എന്‍.റിഷാനക്കാണ് പരിക്കേറ്റത്
റിഷാനയെ ഉളിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

മരം പൊട്ടി വീണ് ആരോഗ്യ പ്രവര്‍ത്തകക്ക് പരിക്ക് Read More »

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. കര്‍ണാടകത്തില്‍ നിന്നും കൊട്ടിയൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.വീതി കുറഞ്ഞ റോഡിലാണ് നിലവില്‍ ജീപ്പ് ഉള്ളത്.നിലവില്‍ വാഹന ഗതാഗതത്തിന് തടസങ്ങളൊന്നും ഇല്ല.

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം Read More »

കോളയാട് പഞ്ചായത്തിൽ ഹരിത കർമ സേന ക്കാരുടെ പ്രവർത്തനം സുതാര്യ മാക്കുന്നതിന്റെ ഭാഗമായി തൂക്ക് മിഷ്യൻ വാങ്ങി.

കോളയാട് പഞ്ചായത്തിൽ 2022-23വർഷത്തെ ഹരിത കർമ സേന ക്കാരുടെ പ്രവർത്തനം സുതാര്യ മാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും തൂക്ക് മിഷ്യൻ വാങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജ പ്രദീപന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് റിജി. എം ഉദ്ഘാടനം നിർവഹിച്ചു വി. ഇ.ഒ വിപിൻദാസ് ,വൈസ് പ്രസിഡന്റ്. കെ. ഇ സുധീഷ്കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമാദേവി, സുരേഷ് മെമ്പർ, റോയ് മെമ്പർ, ഉഷ മോഹനൻ, ശാലിനി എന്നിവർ സംസാരിച്ചു.

കോളയാട് പഞ്ചായത്തിൽ ഹരിത കർമ സേന ക്കാരുടെ പ്രവർത്തനം സുതാര്യ മാക്കുന്നതിന്റെ ഭാഗമായി തൂക്ക് മിഷ്യൻ വാങ്ങി. Read More »

ഫോട്ടോഗ്രാഫി, സ്‌കൂള്‍ പച്ചക്കറിത്തോട്ടം, ഹോം ഗാര്‍ഡന്‍ മത്സരങ്ങള്‍

കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി ആറുവരെ നടക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ ഭാഗമായി കാര്‍ഷിക ഫോട്ടോഗ്രാഫി, സ്‌കൂള്‍ പച്ചക്കറിത്തോട്ടം, ഹോം ഗാര്‍ഡന്‍ മത്സരങ്ങള്‍ നടത്തും. കാര്‍ഷിക ഫോട്ടോഗ്രാഫി 12ഃ8 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ ജനുവരി 30ന് വൈകിട്ട് അഞ്ചിനകം സൊസൈറ്റിയുടെ ഓഫീസില്‍ തപാലിലോ നേരിട്ടോ ലഭിക്കണം.
സ്‌കൂള്‍ പച്ചക്കറി, പൂന്തോട്ട മത്സരത്തില്‍ കണ്ണൂര്‍ നോര്‍ത്ത്, സൗത്ത്, പാപ്പിനിശ്ശേരി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ജനുവരി 15ന് അഞ്ചിനകം സൊസൈറ്റിയുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ജനുവരി 20ന് ജഡ്ജിങ് കമ്മിറ്റി സന്ദര്‍ശിക്കും. ഹോം ഗാര്‍ഡന്‍ മത്സരം രണ്ടു വിഭാഗങ്ങളായാണ് നടക്കുക. ഹോം ഗാര്‍ഡന്‍ ചെറുത് 50 സ്‌ക്വയര്‍ മീറ്റര്‍ വരെയും വലുത് 50 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള തോട്ടങ്ങളുമാണ്. താല്‍പര്യമുള്ളവര്‍ ജനുവരി 15നകം രജിസ്റ്റര്‍ ചെയ്യണം. കണ്ണൂര്‍ കോര്‍പ്പറേഷന്‍, ചിറക്കല്‍, അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജഡ്ജിങ് കമ്മിറ്റി ജനുവരി 22നു വീടുകള്‍ സന്ദര്‍ശിക്കും.
ഗ്രൂപ്പ് പച്ചക്കറി തോട്ടമത്സരത്തില്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും കുടുംബശ്രീ സ്വാശ്രയ സംഘങ്ങള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 15നകം രജിസ്റ്റര്‍ ചെയ്യണം. ജഡ്ജിങ് കമ്മിറ്റി ജനുവരി 22ന് കൃഷി സ്ഥലം സന്ദര്‍ശിക്കും. ഫോണ്‍: 0497 2712020, 7012789868, 9895262350.

ഫോട്ടോഗ്രാഫി, സ്‌കൂള്‍ പച്ചക്കറിത്തോട്ടം, ഹോം ഗാര്‍ഡന്‍ മത്സരങ്ങള്‍ Read More »

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു.ഹസീന മനസിലില്‍ ഹസീന(37)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഹസീന കിണറ്റില്‍ വീണത്.മട്ടന്നൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഹസീനയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ലിഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ് )വിനോദ് കുമാര്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ പ്രവീണ്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജീഷ്, റിജിത്ത്, ആദര്‍ശ്, ജ്യോതിഷ് ഹോംഗാര്‍ഡ് രാധകൃഷ്ണന്‍ എന്നിവരും പങ്കാളികളായി

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു Read More »

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രത്യുഷ പ്രദീപനെ അനുമോദിച്ചു

മാലൂര്‍:നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടിയ ശിവപുരം പടുപാറയിലെ പ്രത്യുഷ പ്രദീപനെ ജവഹര്‍ ബാല്‍മഞ്ച് മാലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിധിന്‍ കോമത്ത് ഉപഹാരം സമര്‍പ്പിച്ചു. ജവഹര്‍ബാല്‍ മഞ്ച് മണ്ഡലം കോഡിനേറ്റര്‍ സി ഹനീഫ, ജംനാസ് ശിവപുരം ,സുധാകരന്‍ പടുപാറ എന്നിവര്‍ പങ്കെടുത്തു.

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രത്യുഷ പ്രദീപനെ അനുമോദിച്ചു Read More »

കിഡ്‌സ് അത്‌ലറ്റിക്‌സ് കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു

ഇരിട്ടി:വെളിയമ്പ്ര എല്‍ പി സ്‌കൂളില്‍ 8 ദിവസമായി നടന്നു വരുന്ന കിഡ്‌സ് അത്‌ലറ്റിക്‌സ് കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഇരിട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ സോയ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മദര്‍ പി ടി.എ പ്രസിഡന്റ് കെ റീന അധ്യക്ഷത വഹിച്ചു. പി എം മഹേശ്വരന്‍ നമ്പൂതിരി, പി.അബ്ദുള്‍ സലാം , കെ.ടി നാരായണന്‍ ,പി ബിന്ദു, കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.അത്‌ലറ്റിക് കോച്ച് കെ സുധീര്‍,പി എം നാരായണന്‍ നമ്പൂതിരി, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ കെ സന്ദീപ് എന്നിവരെ പിടിഎ ഉപഹാരം നല്‍കി ആദരിച്ചു.

കിഡ്‌സ് അത്‌ലറ്റിക്‌സ് കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു Read More »

സി.പി.ഐ ഇരിട്ടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരിട്ടി മണ്ഡലം കമ്മറ്റി ഓഫീസ് സിറ്റി സെന്ററില്‍ കേരള ബാങ്കിന്റെ മുകളിലുള്ള നിലയില്‍ സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര കാലം മുതലുള്ള പാര്‍ട്ടിയുടെ വിവിധ ഘട്ടങ്ങളിലുള്ള ത്യാഗോജ്വലമായ പ്രവര്‍ത്തന രീതികള്‍ മുതിര്‍ന്ന ജില്ലാകമ്മിറ്റി അംഗം കെ.പി. കുഞ്ഞിക്കൃഷ്ണന്‍ വിശദീകരിച്ചു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ജോസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാക്കളായ ആര്‍. കുഞ്ഞിക്കൃഷ്ണന്‍,കെ.പി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജാവലിന്‍ ത്രോയില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഐശ്വര്യ സുരേഷിനും യൂണിവേഴ്സിറ്റി തലത്തില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തിന് സ്വര്‍ണ്ണം നേടിയ അശ്വതി സുരേഷിനും ഉപഹാരം നല്‍കി.
ഇരിട്ടി മണ്ഡലം കമ്മറ്റി സെക്രട്ടറി പായം ബാബുരാജ്, വി. ഷാജി, എം.കെ ശശി, എന്‍. വി.രവീന്ദ്രന്‍, ഡോ.ജി. ശിവരാമകൃഷ്ണന്‍, മീന അശോകന്‍, കെ.ആര്‍. ലിജുമോന്‍, പ്രജീഷ് പടിയൂര്‍, ശ്രാവണ്‍ ചന്ദ്രന്‍, അബ്ദുള്‍ സത്താര്‍, പി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

സി.പി.ഐ ഇരിട്ടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു Read More »

വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ അല്‍ വാന്‍ വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിച്ചു

കാക്കയങ്ങാട്:വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ‘അല്‍ വാന്‍’ വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിച്ചു. കാക്കയങ്ങാട് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബിഷര്‍ കാക്കയങ്ങാട് അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് അംഗം വി.വി വിനോദ്, ശംസുദ്ദീന്‍ ഉളിക്കല്‍, ഹാഷിം കാക്കയങ്ങാട്,ഷാമില്‍ കാവുംപടി, ഷമല്‍ കാക്കയങ്ങാട് എന്നിവര്‍ സംസാരിച്ചു.വിവിധ വിഷയങ്ങളെ ആസ്പദമാക്കി സഫീര്‍ അല്‍ഹികമി, മുനവ്വര്‍ സ്വലാഹി,ഹാരിസ് ആറ്റൂര്‍, ജാഫര്‍ കാവുംപടി,സജാദ് അല്‍ ഹികമി എന്നിവര്‍ ക്ലാസ് നയിച്ചു.

വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ അല്‍ വാന്‍ വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിച്ചു Read More »

പേരാവൂര്‍ കാര്‍മ്മല്‍ സെന്റര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

പേരാവൂര്‍ കാര്‍മ്മല്‍ സെന്റര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.ഡോ.വി രാമചന്ദ്രന്‍,ഡോ കെ സി മത്തായി,ഫാ സെബാസ്റ്റ്യന്‍ താഴത്ത്കരിമ്പനക്കല്‍,സതീഷ് മണ്ണാര്‍കുളം,ജോണി മംഗല്യ,ജിജു സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കേക്ക് മുറിച്ചാണ് ആഘോഷപരിപാടിക്ക് തുടക്കം കുറിച്ചത്.

പേരാവൂര്‍ കാര്‍മ്മല്‍ സെന്റര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. Read More »