
കോളയാട് പഞ്ചായത്തിൽ 2022-23വർഷത്തെ ഹരിത കർമ സേന ക്കാരുടെ പ്രവർത്തനം സുതാര്യ മാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും തൂക്ക് മിഷ്യൻ വാങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജ പ്രദീപന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റിജി. എം ഉദ്ഘാടനം നിർവഹിച്ചു വി. ഇ.ഒ വിപിൻദാസ് ,വൈസ് പ്രസിഡന്റ്. കെ. ഇ സുധീഷ്കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമാദേവി, സുരേഷ് മെമ്പർ, റോയ് മെമ്പർ, ഉഷ മോഹനൻ, ശാലിനി എന്നിവർ സംസാരിച്ചു.














